Ramesh Chennithala: മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച രമേശ് ചെന്നിത്തലയുടെ ‘ആ വാക്ക്’
മറുപടി പ്രസംഗത്തിൽ വീണ്ടും ചെന്നിത്തല ഒന്നെറിഞ്ഞു മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന് വിളിച്ചാൽ അൺ പാർലമെൻ്ററി ഒന്നുമല്ല. പാർലമെൻ്റിൽ മിസ്റ്റർ പ്രൈം മിനിസ്റ്റർ എന്ന് ഞങ്ങൾ വിളിക്കുന്നതാണ്. അങ്ങയ്ക്ക് അറിയാമല്ലോ

നല്ല തല്ലിനേക്കാൾ ഗുണം ചെയ്യും ‘നാലു വാക്ക് ‘ എന്ന പ്രയോഗം കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ രമേശ് ചെന്നിത്തലക്ക് ആരും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. കേരളം നേരിടുന്ന പ്രതിസന്ധികളെ പറ്റിയുള്ള സഭയിലെ അടിയന്തിര പ്രമേയ ചർച്ചയിൽ പറഞ്ഞ് തുടങ്ങിയ ചെന്നിത്തല വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ത് സന്ദേശമാണ് താങ്കൾ യുവാക്കൾക്ക് നൽകുന്നതെന്ന് ചോദിച്ച നിമിഷം സഭ മറ്റൊരു യുദ്ധമുഖം കണ്ടു. ഫലമായി മുഖ്യമന്ത്രി അസ്വസ്ഥനായി, യൂത്തിനു കൊടുക്കുന്ന സന്ദേശം ഇതാണോ എന്ന് തിരിച്ച് ചോദിച്ച പിണറായിയോട് താങ്കളാണ് ഇവിടുത്തെ ആഭ്യന്തരമന്ത്രിയെന്ന് ഓര്‍മപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് വിഡി ശതീശനാണ്.
ചെന്നിത്തല ഒരു വശത്ത് തുടരുന്നുണ്ടായിരുന്നു, നിങ്ങൾ ഒൻപത് വർഷമായി മുഖ്യമന്ത്രിയാണ്. മയക്കുമരുന്ന് ഭീഷണി നേരിടാൻ നിങ്ങൾ എന്താണ് ചെയ്തത്?’ ‘മിസ്റ്റർ മുഖ്യമന്ത്രി, നിങ്ങൾ വിമുക്തി പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നു. അതൊരു പരാജയപ്പെട്ട പദ്ധതിയാണെന്ന് അറിയാമോ?” ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ നിങ്ങള് ഒൻപത് വർഷമായി മുഖ്യമന്ത്രിയാണ് അവിടെ മൂന്നാമത്തെ ‘മിസ്റ്റർ മുഖ്യമന്ത്രി’ പിണറായിയെ സംബന്ധിച്ചിടത്തോളം തിളച്ച ചായ പോലെയായിരുന്നു എന്തുകൊണ്ടാണ് ഈ മനുഷ്യൻ നിരന്തരം “മിസ്റ്റർ മുഖ്യമന്ത്രി” എന്ന് ആവർത്തിക്കുന്നതെന്നാണ് തിരിച്ച് അദ്ദേഹം ചോദിച്ചത്. വിഷയം വഴിതിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ കാണാം
മറുപടി പ്രസംഗത്തിൽ വീണ്ടും ചെന്നിത്തല ഒന്നെറിഞ്ഞു മിസ്റ്റർ ചീഫ് മിനിസ്റ്ററെന്ന് വിളിച്ചാൽ അൺ പാർലമെൻ്ററി ഒന്നുമല്ല. പാർലമെൻ്റിൽ മിസ്റ്റർ പ്രൈം മിനിസ്റ്റർ എന്ന് ഞങ്ങൾ വിളിക്കുന്നതാണ്. അങ്ങയ്ക്ക് അറിയാമല്ലോ. ബ്രിട്ടീഷ് പാർലമെന്റിൽ പോലും പറയുന്നതല്ലേ. 2016 മുതൽ ആ വിളി ഞാൻ കേട്ടതാണെന്ന് പറഞ്ഞായിരുന്നു പിന്നെ പിണറായിയുടെ മറുപടി. എംബി രാജേഷും, പി രാജീവും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഇതിനിടയിൽ മറ്റൊരു കാര്യം കൂടി സംഭവിച്ചു ആമുഖമായി ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ എന്ന് പറഞ്ഞ് അങ്കമാലി എംഎൽഎ റോജി എം ജോൺ സംസാരിച്ചു തുടങ്ങി മിസ്റ്റർ ചീഫ് മിനിസ്റ്റർക്ക് വാഴ്ത്തു പാട്ട് എഴുതാനും സർക്കാരിന് മംഗള പത്രം കൊടുക്കാനുമല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത് “പൂച്ചട്ടികൾ ഉപയോഗിച്ച് തല തകർക്കുന്ന പ്രവൃത്തിയെ ‘ജീവൻ രക്ഷിക്കുന്ന പ്രവൃത്തി’ എന്ന് വിളിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടിൽ അക്രമാസക്തരായ യുവാക്കൾക്ക് പ്രോത്സാഹനം മറ്റെന്തെങ്കിലും വേണോ റോജി.എം ജോൺ തുറന്നടിച്ചു. കൊണ്ടും കൊടുത്തും പറഞ്ഞും ഒച്ചവെച്ചും സഭയുടെ ആഴ്തചയിലെ ആദ്യ ദിനം ഒരു വാക്കിൽ ചുറ്റിപറ്റിയായി മാറി.
ഈ അവസരത്തിൽ മറ്റൊരു രസകരമായ കാര്യം കൂടി
മാധ്യമ പ്രവർത്തക പരിശീല പരിപാടിയിലേക്ക് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമ സ്ഥാപനത്തിൻ്റെ അഭിമുഖം നടക്കുകയാണ്. എഴുത്തു പരീക്ഷയിൽ വിജയിച്ചെത്തിയവർക്ക് മാത്രമാണ് അഭിമുഖത്തിൽ അവസരം. ഒരു മുൻ വിദ്യാർഥി യുവജന പ്രസ്ഥാന നേതാവും പട്ടികയിലുണ്ട് (പിൻവാതിൽ അല്ല) എഴുത്തു പരീക്ഷയിലെ അദ്ദേഹത്തിൻ്റെ മാർക്കും ശൈലിയുമൊക്കെ പരിശോധിച്ച ശേഷം ഇൻ്റർവ്യൂ ബോർഡിലുണ്ടായിരുന്നു പത്രാധിപർ ഒരു ചോദ്യമെറിഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഞങ്ങളുടെ പത്രത്തിൽ അച്ചടിച്ച വന്ന ഒന്നാം പേജ് തലക്കെട്ടുകളിൽ (ലീഡ്) ആകർഷിച്ച ഒന്ന് ഏതാണ്? മുൻ യുവ നേതാവിന് സംശയമൊന്നുമില്ലായിരുന്നു, ഏക്കാലത്തെയും വൈറൽ എന്ന് എല്ലാവരും വിശേഷിപ്പിച്ചിരുന്ന ആ പേര് പാവം പറഞ്ഞു.അഭിമുഖം നീണ്ടു പോയെങ്കിലും ആ നേതാവിന് ആ സ്ഥാപനത്തിൽ ജോലി കിട്ടിയില്ല..അതു കൊണ്ട് കാര്യം നിയമസഭയിലാണെങ്കിലും അഭിമുഖത്തിലാണെങ്കിലും ഒരു പേരിൽ അൽപ്പം കാര്യമുണ്ട്.