Priyanka Gandhi: തിരഞ്ഞെടുപ്പിൽ നിന്ന് മുഖം തിരിച്ചു നിന്ന ചരിത്രം, ആദ്യ മത്സരത്തിൽ പ്രിയങ്ക മറികടക്കുമോ രാഹുലിന്റെ റെക്കോഡ്

Priyanka Gandhi to make electoral debut at Wayanad bypoll : പൊതുവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ എത്തിയിരുന്നുള്ളൂ.

Priyanka Gandhi: തിരഞ്ഞെടുപ്പിൽ നിന്ന് മുഖം തിരിച്ചു നിന്ന ചരിത്രം, ആദ്യ മത്സരത്തിൽ പ്രിയങ്ക മറികടക്കുമോ രാഹുലിന്റെ റെക്കോഡ്

പ്രിയങ്ക ​ഗാന്ധി ( IMAGE - PTI)

Updated On: 

16 Oct 2024 19:45 PM

ന്യൂഡൽഹി: ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച ​യൗവ്വനം, അമ്മയുടെയും സഹോദരന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് പിന്നീട് എത്തിപ്പെട്ട ജീവിതം അത് ഒടുവിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തി നിൽക്കുന്നു. ഏറെ വിസ്മയിപ്പിക്കുന്നതാണ് പ്രിയങ്കാ ​ഗാന്ധിയുടെ ജീവിതം. പിതാവായ രാജീവ് ​ഗാന്ധിയുടെ മരണത്തിലുള്ള ഒടുങ്ങാത്ത കലിയാണ് പ്രിയങ്കയെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി നിർത്തിയത് എന്നൊരു ഭാഷ്യമുണ്ട്.

പിന്നീട് ആ കനൽ അടങ്ങിയപ്പോഴാകും സഹോദരനു വേണ്ടിയും അമ്മയ്ക്കു വേണ്ടിയും പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ 2019-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ച്ചകൾക്ക് മുമ്പ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് പ്രിയങ്ക ആദ്യ ഞെട്ടൽ സമ്മാനിച്ചു. പാർട്ടിയിൽ ചേരാൻ സഹോദരൻ രാഹുലിൽ നിന്ന് സമ്മർദമുണ്ടായിരുന്നെങ്കിലും ഏറെ ചിന്തിച്ച ശേഷമാണ് പ്രയങ്ക അതിനു തയ്യാറായത്. പിന്നീട് ഇപ്പോൾ ജീവിതത്തിലാദ്യമായി സഹോദന്റെ പിൻ​ഗാമിയായി ജനവിധി തേടുകയാണ് അവർ.

 

ആരാണ് പ്രിയങ്ക

 

ഇന്ദിരാ​ഗാന്ധിയുടെ കൊച്ചുമകളെന്ന് എളുപ്പത്തിൽ വിളിക്കാം പ്രിയങ്കയെ. 1972 ജനുവരി 12 ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും മകളായി ജനിച്ചു. സഹോദരൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതാണ് ആദ്യ രാഷ്ട്രീയ പ്രവർത്തനം.

ALSO READ – പാട്ടുംപാടി ജയിക്കാനാവുമോ പ്ലാൻ?; രണ്ടാം അങ്കത്തിലെ തോൽവി മറക്കാൻ രമ്യ ഹരിദാസ്

പൊതുവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ എത്തിയിരുന്നുള്ളൂ. 2019 ജനുവരി 23 ന്, പ്രിയങ്ക ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിതയായി. തുടർന്ന് ഇപ്പോഴത്തെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിൽ എത്തി നിൽക്കുന്നു രാഷ്ട്രീയ ജീവിതം. ഡൽഹിയിലുള്ള ബിസിനസുകാരനായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. റായ്ഹാൻ, മിറായ എന്നിവരാണ് മക്കൾ.

 

യൂ ഹാവ് ടു വെയ്റ്റ് എ ലോങ് ലോങ് ടൈം ഫോർ ദാറ്റ്…

 

സോണിയ ഗാന്ധിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയ പ്രിയങ്ക ഗാന്ധിയോടു ഒരിക്കൽ ഒരു മാധ്യമപ്രവർത്തക ചോദിച്ചു: രാഷ്ട്രീയത്തിൽ എപ്പോഴിറങ്ങും എന്ന്. ഒരു ചിരിയോടെ പ്രിയങ്ക പറഞ്ഞ മറുപടി ‘യൂ ഹാവ് ടു വെയ്റ്റ് എ ലോങ് ലോങ് ടൈം ഫോർ ദാറ്റ്’ എന്നായിരുന്നു.

ഇന്ന് വയനാട്ടിലേക്ക് ആദ്യമായി തനിക്കു തന്നെ വോട്ടു തേടി പ്രയങ്ക എത്തുമ്പോൾ ആവേശത്തിലാണ് കോൺ​ഗ്രസ് നേതൃത്വം. യു.പിയിലെ പ്രിയങ്കയുടെ പ്രവർത്തന ഫലമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുണ്ടാക്കിയ നേട്ടമെന്നു കോൺഗ്രസുകാർ പരക്കെ വിശ്വസിക്കുന്നുണ്ട്.

 

എന്തിന് വയനാട്ടിൽ ?

 

ആദ്യ മത്സരത്തിന് എന്തിന് വയനാടിനെ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനു രാഹുൽ എന്ന മറുപടിയാണ് പ്രിയങ്കയ്ക്കുള്ളത്. രൂപീകൃതമായത് മുതൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അല്ലാതെ മറ്റാരേയും വിജയിപ്പിച്ചിട്ടില്ലാത്ത വയനാട്. അതേ വയനാട്ടിൽ നിന്ന് ദുരിതകാലത്ത് ജയിച്ച രാഹുൽ. രാഹുൽ ഈ മണ്ഡലം ഉപേക്ഷിച്ചു എന്ന രാഷ്ട്രീയ ആക്ഷേപം പ്രിയങ്കയിലൂടെ പരിഹരിക്കാമെന്നാണ് നിലവിൽ പാർട്ടി കണക്കുകൂട്ടുന്നത്.

ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ പത്തരമാറ്റ് വിജയം എന്നത് തന്നെയായിരിക്കും കണക്കുകൂട്ടൽ. രാഹുലിനേക്കാൾ റെക്കോഡ് വിജയം തന്നെയാണ് പ്രിയങ്കയുടേയും മനസ്സിൽ. കെ, മുരളീധരന്റെ പേരും കേട്ടെങ്കിലും അവസാനം നറുക്കു വീണത് പ്രിയങ്കയ്ക്കാണ്. പ്രിയങ്ക വിജയിച്ചാൽ അതൊരു ചരിത്രമാകും. കാരണം അതോടെ ഒരു കുടുംബത്തിൽ നിന്ന് ഒരേസമയം മൂന്ന് പേർ പാർലമെന്റിലെത്തുന്നുവെന്ന ചരിത്രമാണ് സംഭവിക്കുക. സോണിയ രാജ്യസഭയിലും രാഹുലും പ്രിയങ്കയും ലോക്‌സഭയിലും സാന്നിധ്യമാകും.

 

Related Stories
Vande Bharat Express: മറ്റൊരു എഞ്ചിൻ ഘടിപ്പിച്ച് യാത്ര തുടര്‍ന്നു; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്
Vande Bharat Express: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി; വാതിൽ തുറക്കാൻ കഴിയുന്നില്ല, വലഞ്ഞ് യാത്രക്കാർ
Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്‌
Youtuber Thoppi : രാസലഹരി കേസില്‍ ‘തൊപ്പി’യ്ക്ക് രക്ഷ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി, സംഭവിച്ചത്‌
Youtuber Thoppi: ‘ കേസുമായി ബന്ധമില്ല, സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ പിടികൂടിയ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
Alappuzha Accident: ആലപ്പുഴ വാഹനാപകടത്തിൽ കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ബസ് ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പോലീസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?