Shashi Tharoor: ‘വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല’: കെ സി വേണുഗോപാല്‍

KC Venugopal About Shashi Tharoor's Controversy: ഇടതുപക്ഷം പോലും പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നില്ല. ഞാനൊരു പക്ഷത്തിന്റെയും ഭാഗമല്ല. പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പിണറായിയുടെ രാജഭക്തന്മാര്‍ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദമാക്കി.

Shashi Tharoor: വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ല: കെ സി വേണുഗോപാല്‍

ശശി തരൂര്‍, കെ സി വേണുഗോപാല്‍

Published: 

24 Feb 2025 10:13 AM

തിരുവനന്തപുരം: ശശി തരൂരിന്റെ പ്രസ്താവനകളില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍. വിമര്‍ശനം ഉന്നയിക്കുന്നവരെ തഴയില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നന്മയുള്ള വിമര്‍ശനങ്ങളെ സ്വീകരിക്കും. കേരളത്തിലെ നേതൃത്വത്തില്‍ ഐക്യം ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചിരിക്കുകയാണ്. തന്റെ പരാമര്‍ശം ഒരിക്കലും തരൂരിന് എതിരല്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷം പോലും പിണറായി വിജയന്‍ മൂന്നാമതും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നില്ല. ഞാനൊരു പക്ഷത്തിന്റെയും ഭാഗമല്ല. പത്തനംതിട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പിണറായിയുടെ രാജഭക്തന്മാര്‍ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ ശശി തരൂര്‍ കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃപ്രതിസന്ധി നേരിടുകയാണെന്നും കഠിനമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി നേരിടേണ്ടതായി വരുമെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

തന്നെ ഉപയോഗിക്കാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കൂടെ നില്‍ക്കും. തന്റെ മുന്നില്‍ ഒരിക്കലും മറ്റ് വഴികളിലെന്നും കരുതരുതെന്നും തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു.

അദ്ദേഹത്തിന് ലഭിച്ച വോട്ടുകളിലും ശശി തരൂര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിന് പരമ്പരാഗത വോട്ടുകള്‍ക്ക് പുറമെയുള്ള വോട്ടുകള്‍ ലഭിക്കണം. തനിക്ക് ലഭിക്കുന്നത് അത്തരത്തിലുള്ള വോട്ടുകളാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

Also Read: Shashi Tharoor: മത്സ്യത്തൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്യും? തരൂരിനെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

തരൂരിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ശശി തരൂര്‍ അതിരുവിടരുതെന്ന് സുധാകരന്‍ പറഞ്ഞു. തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗമായതിനാല്‍ തന്നെ എന്ത് പ്രശ്‌നമുണ്ടെങ്കിലും ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാവുന്നതാണെന്ന് സുധാകരന്‍ ഓര്‍മപ്പെടുത്തി.

Related Stories
Kerala Weather Update: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശം
Wild Elephant Attack: കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു
Vishu 2025: കണി കാണും നേരമായി; ഓർമകളെ തൊട്ടുണത്തുന്ന മറ്റൊരു വിഷു കൂടി
Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സന്തോഷ വാർത്ത; പുതിയ ധനസഹായം ഈ വർഷം മുതൽ, നേട്ടം ഈ ജില്ലകളിലെ കർഷർക്ക് മാത്രം
Suresh Gopi : കുരുത്തോലയുമായി പ്രദിക്ഷണത്തിൻ്റെ മുൻനിരയിൽ സുരേഷ് ഗോപി; തൃശൂർ സേക്രട്ട് ഹാർട്ട് ചർച്ചിൽ ഓശാനയ്ക്ക് പങ്കെടുത്ത് കേന്ദ്രമന്ത്രി
Vishu 2025: കൃഷ്ണനായും കൈനീട്ടം കൊടുത്തും റൊണാൾഡോ, കൂടെ സഞ്ജുവും; വൈറലായി എഐ വിഡിയോ
പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്