5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Compassionate Appointment: ആശ്രിത നിയമനം ഇനി പഴയതുപോലെയല്ല, വന്‍ മാറ്റം; ഇക്കാര്യങ്ങള്‍ അറിയണം

Dependent Appointment Kerala: വിധവ, വിഭാര്യന്‍, മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തുപുത്രി, അവിവാഹിതരായ ജീവനക്കാരാണെങ്കില്‍ അവരുടെ പിതാവ്, മാതാവ്, അവിവാഹിതയായ സഹോദരി, സഹോദരന്‍ എന്നിങ്ങനെയാണ് ആശ്രിത നിയമനത്തിനുള്ള മുന്‍ഗണനാക്രമം. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരം നിയമനം ലഭിക്കും

Compassionate Appointment: ആശ്രിത നിയമനം ഇനി പഴയതുപോലെയല്ല, വന്‍ മാറ്റം; ഇക്കാര്യങ്ങള്‍ അറിയണം
കേരള സെക്രട്ടേറിയറ്റ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 26 Mar 2025 20:06 PM

തിരുവനന്തപുരം: ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളാണ് പരിഷ്‌കരിച്ചത്. സര്‍വീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം ജോലിക്ക് അര്‍ഹതയുണ്ട്. ഇതില്‍ ജീവനക്കാര്‍ മരിക്കുന്ന സാഹചര്യം പരിഗണിക്കാതെ നിയമനം നല്‍കും. എന്നാല്‍ ഇൻവാലിഡ് പെൻഷണറായ ജീവനക്കാര്‍ മരിച്ചാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കില്ല. പുനർനിയമനം വഴിയോ അല്ലെങ്കില്‍ സര്‍വീസ് നീട്ടിക്കൊടുക്കല്‍ മുഖേനയോ ജോലിയില്‍ തുടരുകയും ആ സമയത്ത് മരണപ്പെടുകയും ചെയ്താല്‍ അത്തരം ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല.

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യമില്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരിച്ചാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനം ലഭിക്കില്ല. സര്‍വീസിലിരിക്കെ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസോ അതിനു മുകളിലോ പ്രായം വേണം.

വിധവ, വിഭാര്യന്‍, മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തുപുത്രി, അവിവാഹിതരായ ജീവനക്കാരാണെങ്കില്‍ അവരുടെ പിതാവ്, മാതാവ്, അവിവാഹിതയായ സഹോദരി, സഹോദരന്‍ എന്നിങ്ങനെയാണ് ആശ്രിത നിയമനത്തിനുള്ള മുന്‍ഗണനാക്രമം. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരം നിയമനം ലഭിക്കും. അഭിപ്രായ സമന്വയമില്ലെങ്കില്‍ മുന്‍ഗണനാക്രമം പരിഗണിച്ചാകും നിയമനം നല്‍കുന്നത്.

Read Also : Kerala University: അഡ്മിഷനോ ലഹരിയോ, രണ്ടിലൊന്ന് മാത്രം; സുപ്രധാന തീരുമാനവുമായി കേരള സർവകലാശാല

ജീവനക്കാരന്റെ മരണശേഷം ആശ്രിത നിയമനത്തിന് അപേക്ഷിക്കുന്ന മക്കള്‍ വിവാഹിതരാണെങ്കില്‍, വിവാഹശേഷവും അവര്‍ ജീവനക്കാരന്റെ/ജീവനക്കാരിയുടെ ആശ്രിതരായിരുന്നുവെന്ന തഹസില്‍ദാരുടെ റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ആശ്രിതര്‍ക്ക് സര്‍വീസിലിരുന്ന് മരണപ്പെട്ട വ്യക്തിയുടെ വിധവയുടെയോ, വിഭാര്യന്റെയോ സമ്മതപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടി വരും. നിയമനം ആവശ്യമുള്ളത്‌ വിധവയ്‌ക്കോ വിഭാര്യനോ ആണെങ്കില്‍ ഇവര്‍ക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം വേണ്ട.

ആശ്രിതര്‍ തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ വിധവയോ, വിഭാര്യനോ നിര്‍ദ്ദേശിക്കുന്ന ആളിന് നിയമനം ലഭിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, വകുപ്പുകള്‍ക്ക് കീഴിലെ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റെഗുലറായി ഉദ്യോഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിക്ക് പദ്ധതി പ്രകാരം ആശ്രിത നിയമനം ലഭിക്കില്ല. സര്‍വീസിലിരുന്ന വ്യക്തി വിവാഹമോചിതരാണെങ്കില്‍ ആദ്യ പങ്കാളിയിലെ മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.