5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Justice Nitin Jamdar: ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ

Kerala HC Chief Justice: നിലവിൽ ഈ പദവിയിൽ എത്തുന്നവരിൽ ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസാണ് ഏറ്റവും സീനിയർ. ഇത് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

Justice Nitin Jamdar: ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ
ജസ്റ്റിസ്‌ നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കും
aswathy-balachandran
Aswathy Balachandran | Updated On: 12 Jul 2024 08:25 AM

ന്യൂഡൽഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിതിൻ മധുകർ ജാംദാർ ചുമതല ഏൽക്കും. ജസ്റ്റിസ് ആശിഷ് ദേശായി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ബോംബെ ഹൈക്കോടതി സീനിയർ ജഡ്ജാണ് അദ്ദേഹം.

. നിലവിൽ ഈ പദവിയിൽ എത്തുന്നവരിൽ ബോംബെ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസാണ് ഏറ്റവും സീനിയർ. ഇത് കഴിഞ്ഞാൽ ഏറ്റവും സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

ഷോലപൂർ സ്വദേശിയായ ജാംദാർ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട് എന്നതും മറ്റൊരു സവിശേഷത. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ. സിങിനേയും മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.മഹാദേവനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

ALSO READ : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരം: അധികബാച്ചുകൾ അനുവദിച്ചു, മലപ്പുറത്ത് 120, കാസർകോട്ട് 18

മണിപ്പൂർ സ്വദേശിയാണ് ജസ്റ്റിസ് എൻ.കെ. സിങ്. 2012 ജനുവരി 23-ന് ആണ് ഇദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജി ആയി നിയമിതനായത്. അതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ സീനിയർ സ്റ്റാന്റിങ് കോൺസൽ ആയിരുന്നു. ഒരു പക്ഷെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടില്ലായെങ്കിൽ ഇദ്ദേഹം 2026 ജനുവരി ഒമ്പതിന് വിരമിക്കും. കൊളീജിയം ശുപാർശ അംഗീകരിച്ചാൽ മറ്റൊരു പ്രത്യേകത കൂടി സിങ്ങിനെ തേടി വരും. മണിപ്പൂരിൽ നിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജി എന്ന പദവിയിലേക്ക് എൻ.കെ. സിങ് എത്തപ്പെടും.

ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ വിരമിച്ചതിെനെ തുടർന്നാണ് സുപ്രീം കോടതിയിൽ രണ്ട് ഒഴിവുകളുണ്ടായത്. ഈ ഒഴിവുകൾ നികത്താനാണ് പുതിയ രണ്ട് ജഡ്ജിമാരുടെ നിയമന ശുപാർശ കൊളീജിയം നടത്തിയത്. എന്നാണ് വിവരം.