Exam Impersonation: കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; പരീക്ഷ എഴുതിയത് ബിരുദ വിദ്യാർത്ഥി, അറസ്റ്റിൽ
Youth Arrested Exam Impersonation: മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റ് ചെയ്തത്. ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്ക് പകരമാണ് ഇയാൾ പരീക്ഷ എഴുതാനെത്തിയത്.

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർത്ഥി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയില്‍ (18) ആണ് അറസ്റ്റ് ചെയ്തത്. ആര്‍.എ.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്ക് പകരമാണ് ഇയാൾ പരീക്ഷ എഴുതാനെത്തിയത്.
ഇന്ന് പ്ലസ് വണിന്റെ ഇംഗ്ലീഷ് ഇമ്പ്രൂവ്മെന്റ് പരീക്ഷ നടക്കുകയായിരുന്നു. ഇതിനിടെയിൽ ക്ലാസില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ആള്‍മാറാട്ടം നടത്തിയത് മനസിലായി. പ്രിൻസിപ്പാളിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നാദാപുരം പോലീസെത്തി ബിരുദ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആൾമാറാട്ടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നാളെ വിദ്യാർത്ഥിയെ കോടതിയിൽ ഹാജരാക്കും.