CMRL Pay Off Case: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോ? ഇന്നറിയാം, നിര്‍ണായക വിധി

Exalogic-CMRL Monthly Pay Off Case: വീണ വിജയന്റെ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നാണ് ആരോപണം. ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വാദം. വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു

CMRL Pay Off Case: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോ? ഇന്നറിയാം, നിര്‍ണായക വിധി

വീണാ വിജയന്‍, കേരള ഹൈക്കോടതി

jayadevan-am
Published: 

28 Mar 2025 07:17 AM

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോയെന്ന് ഇന്നറിയാം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഗിരീഷ് ബാബു എന്നിവര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സിഎംആര്‍എല്ലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാട്‌ വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ വാദം പുരോഗമിക്കുന്നതിനിടെ ഗിരീഷ് മരിച്ചിരുന്നു. തുടർന്ന് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചാണ് വിഷയം പരിശോധിച്ചത്. മുഖ്യമന്ത്രിയടക്കമുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Read Also : Birth Certificate Correction: ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍ ഇനി പണിയില്ല; സങ്കീര്‍ണതകള്‍ അകറ്റി സര്‍ക്കാര്‍

വീണ വിജയന്റെ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്നാണ് ആരോപണം. ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നാണ് വാദം. വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45ന് വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്.

സിഎംആർഎൽ മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്രം ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മാസപ്പടി ഇനത്തിൽ മൂന്ന്‌ വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് ഇന്‍കം ടാക്‌സ്‌ അപ്പലേറ്റ് ബോർഡിൻ്റെ കണ്ടെത്തൽ. സിഎംആർഎൽ രാഷ്ടീയക്കാർടക്കം 132 കോടി നൽകിയെന്നും ആരോപണമുണ്ട്.

Related Stories
Rajeev Chandrasekhar : എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ
Kerala Lottery Result Today: ഒന്നും രണ്ടുമല്ല, 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ
Munambam Waqf Issue: മുനമ്പം വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്; ബിജെപി കൂടെയുണ്ടെന്ന് രാജീവ്‌
Actress Attack Case: ‘ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം’; പള്‍സര്‍ സുനി
Kerala Gold Rate: സ്വ‍ർണം വെറും സ്വപ്നമാകുമോ? സർവകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം
Kerala Vishu Bumper Lottery: 250 രൂപ പോയാൽ പോട്ടെ! 12 കോടിയുടെ ‘വിഷു ബമ്പറു’മായി സർക്കാർ; നറുക്കെടുപ്പ് മേയ് 28ന്
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ
പനിയും ജലദോഷവും പിടിക്കാതിരിക്കാനൊരു വഴി
കെ ഡ്രാമ പ്രിയരാണോ? ഇവയൊന്ന് കണ്ട് നോക്കൂ