CMRL-Exalogic Case: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി; വിചാരണ ചെയ്യാൻ അനുമതി
CMRL Exalogic Case SFIO Charge Sheet Against Veena Vijayan: സേവനം ഒന്നും നൽകാതെ വീണ വിജയന്റെ കമ്പനിയായ എക്സോജിക് സിഎംആർഎല്ലിൽ നിന്ന് 2.70 കോടി കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സിഎംആർഎൽ – എക്സലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ വിചാരണ ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി നൽകിയത്. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിൽ വീണയെ പ്രതിചേർത്തിട്ടുണ്ട്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും, എക്സാലോജിക്കും, സിഎംആർഎല്ലിലെ ചില ഉദ്യോഗസ്ഥരും, സിഎംആർഎൽ കമ്പനിയും കേസിൽ പ്രതികളാണ്. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സേവനം ഒന്നും നൽകാതെ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സിഎംആർഎല്ലിൽ നിന്ന് 2.70 കോടി കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആറെല്ലിൽ നടന്നെന്നാണ് കണ്ടെത്തൽ. കെഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മരുമകൻ അനിൽ ആനന്ദപ്പണിക്കർക്ക് 13 കോടി രൂപ കമ്മീഷൻ ഇനത്തിൽ വകമാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വീണ വിജയൻ, ശശിധരൻ കർത്ത, സിഎംആർഎൽ സിജിഎം ഫിനാൻസ് പി.സുരേഷ് കുമാർ അടക്കമുള്ളവരെ വിചാരണ ചെയ്യാനാണ് കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. മാസപ്പടി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. വീണ വിജയനും, ശശിധരൻ കർത്തയ്ക്കും എക്സലോജിക്കിനും സിഎംആർഎല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ആറ് മാസം മുതൽ 10 വർഷം വരെ തടവും വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.
ALSO READ: എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ
2024 ജനുവരിയിൽ ആരംഭിച്ച അന്വേഷണത്തിലാണ് 14 മാസങ്ങൾക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കമുണ്ടായിരിക്കുന്നത്. ആദ്യം ആദായനികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെൻറ് ബോർഡും പിന്നെ ആർഒസിയും മാസപ്പടി ഇടപാട് ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എസ്എഫ്ഐഒ അന്വേഷണത്തിലും കുറ്റം തെളിയുന്നത്.