5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Masappadi Case: മാസപ്പടിയില്‍ വെട്ടിലായി സിപിഎം; പിണറായിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും; പ്രതിഷേധം ശക്തമാകും

CMRL Exalogic case Veena Vijayan: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപിയും. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. ഇന്ന് മുതല്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. വൈകുന്നേരം നാലിന് എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പിണറായിയുടെ കോലം കത്തിക്കും

Masappadi Case: മാസപ്പടിയില്‍ വെട്ടിലായി സിപിഎം; പിണറായിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും; പ്രതിഷേധം ശക്തമാകും
മുഖ്യമന്ത്രി പിണറായി വിജയനും, മകള്‍ വീണയും Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 04 Apr 2025 06:39 AM

തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണാ വിജയനെ എസ്എഫ്‌ഐഒ പ്രതിചേര്‍ത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷവും ബിജെപിയും. അഴിമതി നടത്തിയതിൻ്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നും, പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയനെ എസ്എഫ്‌ഐഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണെന്നും മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണയുടെ കമ്പനിക്ക്‌ ഒരു സേവനവും നൽകാതെ 2.7 കോടി രൂപ ലഭിച്ചതെന്നും സതീശന്‍ ആരോപിച്ചു.

മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ആവശ്യപ്പെട്ടു. മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൽ വെച്ച് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.

പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും. മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കേരള ഹൗസിൽ കണ്ടത് ഈ കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്നും സുധാകരന്‍ ആരോപിച്ചു. പിണറായി രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടു. ഗൗരവതരമായ അഴിമതിയുടെ കേസാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധം ശക്തമാകും

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപിയും. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ചു. ഇന്ന് മുതല്‍ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.

Read Also : CMRL-Exalogic Case: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി; വിചാരണ ചെയ്യാൻ അനുമതി

വൈകുന്നേരം നാലിന് എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പിണറായിയുടെ കോലം കത്തിക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി.