Pinarayi Vijayan’s Convoy Met Accident: സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാൻ ബ്രേക്കിട്ടു; മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന 5 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
Pinarayi Vijayan's Convoy Met Accident: തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കോട്ടയത്ത് നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്നു വാഹനവ്യൂഹമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്. കോട്ടയത്ത് നിന്ന് തിരുവന്തപുരത്തേക്ക് വരികയായിരുന്നു വാഹനവ്യൂഹമാണ് അപകടത്തിൽപ്പെട്ടത്. റോഡ് ക്രോസ് ചെയ്ത സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
എംസി റോഡിൽ നിന്നും ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ പൈലറ്റ് പോയ പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതോടെ പിറകിൽ വന്ന വാഹങ്ങളും കൂട്ടി ഇടിച്ചു. ഈ വാഹനങ്ങൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാൽ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങിയില്ല. അതേസമയം, അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് യാത്ര തുടരുകയും ചെയ്തു.
#Kerala CM ‘s official car and convoy met with accident.
How many rules were broken by the envoy given solid yellow lane present on the road? #Rules #Broken? pic.twitter.com/AO3LwdOgo6— SP (@surajdprabhu) October 28, 2024
അതേസമയം കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് പരിക്കേറ്റ് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. കല്ലേറ്റുംകടവിലെ പി. വി. ശോഭ (53), ടി.വി. യശോദ (68) ബി. പി. ശ്രീലേഖ (49) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.20 പേരടങ്ങിയ തൊഴിലാളികളുടെ സംഘത്തില്‍ നിന്നും മൂന്ന് പേര്‍ കുരിശുമുക്കില്‍ നിന്നും രാമന്തളി റോഡില്‍ കഴിഞ്ഞ ദിവസം ബാക്കിയായ പണി തീര്‍ക്കുന്നതിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.