5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Baselious Thomas Catholic Bava : ‘നിലപാടുകളിൽ അചഞ്ചലൻ, പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ സംരക്ഷിച്ചുനിർത്തിയ വലിയ ഇടയൻ’; അനുസ്മരിച്ച് മുഖ്യമന്ത്രി

Pinarayi Vijayan Remembers Baselios Thomas Bava : മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയുടെ വളർച്ചയിൽ അദ്ദേഹം സമാനതകളില്ലാത്ത സംഭാവനകൾ നൽകി. നിലപാടുകളിൽ അദ്ദേഹം അചഞ്ചലനായിരുന്നു എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Baselious Thomas Catholic Bava : ‘നിലപാടുകളിൽ അചഞ്ചലൻ, പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ സംരക്ഷിച്ചുനിർത്തിയ വലിയ ഇടയൻ’; അനുസ്മരിച്ച് മുഖ്യമന്ത്രി
ബസേലിയോസ് തോമസ് ബാവ (Image Courtesy – Pinarayi Vijayan Facebook)
abdul-basithtv9-com
Abdul Basith | Published: 31 Oct 2024 22:38 PM

അന്തരിച്ച യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്. നിലപാടുകളിൽ അചഞ്ചലനായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ സംരക്ഷിച്ചുനിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾക്കു സാരഥ്യം വഹിക്കുന്നവരിൽ ഏറ്റവും അനുഭവ സമ്പത്തുള്ള വ്യക്തിയായിരുന്നു ബാബാ തിരുമേനി എന്ന് മുഖ്യമന്ത്രി കുറിച്ചു. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും സംവാദത്തിന്റെ മേഖലയിലും സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലലും അദ്ദേഹം സമഗ്രമായ ഇടപെടലുകൾ നടത്തി. യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : Kochi Water Metro : തുടങ്ങിയിട്ട് വെറും ഒന്നര വർഷം; കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ സഞ്ചരിച്ചത് 30 ലക്ഷത്തിലധികം യാത്രക്കാർ

പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തന്റെ ജീവിതമാകെ സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.

യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു അഭിവന്ദ്യ തോമസ് പ്രഥമൻ ബാവ. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത. ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. മറ്റൊരു സവിശേഷത, അർഹതപ്പെട്ടതു നേടിയെടുക്കാനായി ഏതറ്റം വരെയും പോകുന്ന അദ്ദേഹത്തിന്റെ സ്ഥൈര്യമായിരുന്നു; നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ഈ രണ്ടു പ്രത്യേകതകളും ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി അഭിവന്ദ്യ ബാവാ തിരുമേനിയെ മാറ്റിയിരുന്നു.

22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. കേരളത്തിലെ വിവിധ ക്രൈസ്തവ സഭകൾക്കു സാരഥ്യം വഹിക്കുന്നവരിൽ ഏറ്റവും അനുഭവ സമ്പത്തുള്ള വ്യക്തിയായിരുന്നു ബാബാ തിരുമേനി. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Also Read : Mor Baselious Thomas Catholic Bava: മലങ്കര യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലംചെയ്തു

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രഥമൻ ബാവ മരിച്ചത്. 95 വയസായിരുന്നു. വെെകിട്ട് അഞ്ചരയോടെ ആസ്റ്റർ മെഡിസ്റ്റിയിൽ വച്ചായിരുന്നു മരണം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്.

1929 ജൂലെെ 26ന് എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ വടയമ്പാടി ചെറുവിള്ളിൽ മത്തായി -കുഞ്ഞമ്മ ദമ്പതികളുടെ മകനായാണ് പ്രഥമൻ ബാവ ജനിച്ചത്. കുഞ്ഞൂഞ്ഞ് എന്ന വിളിപ്പേരുള്ള ബാവയ്ക്ക് മാതാപിതാക്കൾ നൽകിയത് സിഎം‍ തോമസ് എന്ന പേരായിരുന്നു. 1958ൽ വെെ​ദിക പട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരി 24ന് പ്രഥമൻ ബാവ അങ്കമാലി ഭദ്രാസനാധിപനായി സ്ഥാനമേറ്റു. 2002 ജൂലെെ 26ന് ശ്രേഷ്ഠ കാതോലിക ബാവയായി. 2019 മെയ് 1ന് യാക്കോബായ സഭയുടെ ഭരണപരമായ ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടർന്നിരുന്നു.

Latest News