5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ഹോളി ആഘോഷത്തിനിടെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്; യുവാവ് ഗുരുതരാവസ്ഥയില്‍; സംഭവം തൃശൂരിൽ

Clash During Holi Celebrations:കുന്നംകുളം നഗരത്തിലാണ് സംഭവം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്​ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഇയാളുടെ നില അതീവ ​ഗുരുതരമാണ്.

ഹോളി ആഘോഷത്തിനിടെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്; യുവാവ് ഗുരുതരാവസ്ഥയില്‍; സംഭവം തൃശൂരിൽ
HoliImage Credit source: Social Media/ PTI
sarika-kp
Sarika KP | Published: 15 Mar 2025 06:45 AM

തൃശൂർ: ​ഹോളി ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. കുന്നംകുളം നഗരത്തിലാണ് സംഭവം. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്​ഗഢ് സ്വദേശി പ്രഹ്ലാദൻ എന്നയാൾക്കാണ് മർദ്ദനമേറ്റത്. ഇയാളുടെ നില അതീവ ​ഗുരുതരമാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാടക ക്വാട്ടേഴ്സിൽ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒപ്പം താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശികളായ രാജു കർസാൽ, രമണൻ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

സംഘർഷത്തിൽ ​ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read:വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

അതേസമയം ഹോളി ആഘോഷത്തിനിടെ ചായം തേക്കാൻ വിസമ്മതിച്ച വി​​ദ്യാർത്ഥിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന ഹൻസ് രാജ് മീണ എന്ന് 25 കാരനാണ് കൊല്ലപ്പെട്ടത്. ഇവിടെയിരുന്ന പഠിക്കുന്നതിനിടെയിലാണ് അശോക്, ബബ്ലു, കലുറാം എന്നിവർ വന്ന് ചായം തേക്കാൻ ശ്രമിച്ചത്. എന്നാൽ ഈ സമയം ഹൻസ് ഇത് വിശ്രമിക്കുകയായിരുന്നു. തുടർന്ന് ഇതിൽ പ്രകോപിതരായ ഇവർ ഹൻസ് രാജിനെ ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു.