AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Students-Advocates Clash: കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; പോലീസുകാർക്കും പരിക്ക്

Clash Between Lawyers and Students in Ernakulam; കോടതിൽ വളപ്പിൽ വെച്ച് നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷ പരിപാടിക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജില്ലാ കോടതിയിലും പരിസരത്തും ഉണ്ടായ സംഘർഷത്തിൽ തടയാൻ എത്തിയ പോലീസുകാർക്കും പരിക്കേറ്റു.

Kochi Students-Advocates Clash: കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; പോലീസുകാർക്കും പരിക്ക്
അഭിഭാഷകരും മഹാരാജാസിലെ വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ സംഘർഷം Image Credit source: Social Media
nandha-das
Nandha Das | Updated On: 11 Apr 2025 08:08 AM

എറണാകുളം: അഭിഭാഷകരും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. എറണാകുളം നഗരത്ത് വെച്ച് അർധരാത്രിയാണ് സംഭവം. ജില്ലാ കോടതിയിലും പരിസരത്തും ഉണ്ടായ സംഘർഷത്തിൽ തടയാൻ എത്തിയ പോലീസുകാർക്കും പരിക്കേറ്റു. കോടതിൽ വളപ്പിൽ വെച്ച് നടന്ന ബാർ അസോസിയേഷന്റെ വാർഷിക ആഘോഷ പരിപാടിക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആഘോഷത്തിന്റെ ഭാഗമായി നടന്ന സംഗീത വിരുന്നിൽ പങ്കെടുക്കാൻ മഹാരാജാസിലെ വിദ്യാർത്ഥികളും എത്തിയിരുന്നു. ഇതിനിടെ ഉടലെടുത്ത തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. വലിയ പോലീസ് സന്നാഹമാണ് നിലവിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

അതേസമയം, നൂറിലേറെ വരുന്ന അഭിഭാഷകർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ അവർ ഉപയോഗിച്ചതായും മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകർ പെൺകുട്ടികളോട് മോശമായി പെരുമാറിയതായും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കോടതിയുടെ വഴിയിലൂടെ നടന്നതിന്റെ പേരിലാണ് ആക്രമണം ഉണ്ടായതെന്നും ഒപ്പമുണ്ടായിരുന്ന അംഗപരിമിതനായ വിദ്യാർത്ഥിയെ വളഞ്ഞിട്ട് അക്രമിച്ചെന്നും വിദ്യാർഥികൾ പറയുന്നു. നിയമം ലംഘിച്ച് അർധരാത്രി കഴിഞ്ഞിട്ടും കോടതി വളപ്പിൽ അഭിഭാഷകർ ഡിജെ പാർട്ടി നടത്തിയെന്നും വിദ്യാർഥികൾ ആരോപിച്ചു.

ALSO READ: പ്രകൃതിവിരുദ്ധ ബന്ധത്തിന് നിർബന്ധിച്ചു; ആറുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു, പ്രതി പിടിയിൽ

എന്നാൽ, ബാർ അസോസിയേഷന്റെ വാർഷിക ആഘോഷ പരിപാടിക്കിടയിലേക്ക് വിദ്യാർഥികൾ അതിക്രമിച്ച് കയറുകയായിരുന്നു എന്ന് അഭിഭാഷകർ പറയുന്നു. വിദ്യാർഥികൾ അവിടെയെത്തി ഭക്ഷണം കഴിച്ചതിന് പുറമെ വനിതാ അഭിഭാഷകരോട് അപമര്യാദയായി പെരുമാറിയെന്നും, ഇത് ചോദ്യം ചെയ്തതിന് പിന്നാലെ മുപ്പതംഗ സംഘം ആയുധങ്ങളുമായെത്തി കോടതി വളപ്പിൽ നിന്ന് ഇവരെ പുറത്താക്കിയെന്നുമാണ് അഭിഭാഷകരുടെ വാദം.