5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CK Vineeth: കുംഭമേള മോശമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; എന്താണ് ഈ നിരീക്ഷകരുടെ പ്രശ്നം?: വിഡിയോയുമായി സികെ വിനീത്

CK Vineeth - Maha Kumbh Mela: കുംഭമേളയുമായി ബന്ധപ്പെട്ട തൻ്റെ അഭിപ്രായ പ്രകടനങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീത്. കുംഭമേളയിൽ വച്ച് താൻ പകർത്തിയ ചിത്രങ്ങളാണോ ഗംഗയിലെ ജലം മോശമാണെന്ന് പറഞ്ഞതാണോ തൻ്റെ രാഷ്ട്രീയ നിലപാടുകളാണോ പ്രശ്നമെന്ന് വിനീത് ചോദിച്ചു.

CK Vineeth: കുംഭമേള മോശമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; എന്താണ് ഈ നിരീക്ഷകരുടെ പ്രശ്നം?: വിഡിയോയുമായി സികെ വിനീത്
സികെ വിനീത്Image Credit source: CK Vineeth Facebook
abdul-basith
Abdul Basith | Updated On: 02 Mar 2025 21:02 PM

കുംഭമേളയുമായി ബന്ധപ്പെട്ട് താൻ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ വിശദീകരണവുമായി ഇന്ത്യൻ ഫുട്ബോൾ താരം സികെ വിനീത്. കുംഭമേള മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല എന്ന് വിനീത് പറഞ്ഞു. വലിയ സംഭവമായി തോന്നിയില്ല എന്ന് പറഞ്ഞതിനർത്ഥം മോശമാണെന്നല്ലല്ലോ എന്നും വിനീത് ചോദിച്ചു. തൻ്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സികെ വിനീതിൻ്റെ വിശദീകരണം.

വിഡിയോ കാണാം

തൻ്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചില തത്പരകക്ഷികൾ പോസ്റ്റ് ചെയ്ത കുറിപ്പുകളും അതുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ വന്ന ചർച്ചയും കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണമെന്ന് വിനീത് പറയുന്നു. ഈ നിരീക്ഷകരുടെ പ്രശ്നമെന്താണെന്ന് തനിക്ക് മനസ്സിലായിട്ടില്ല. കുംഭമേളയിൽ പോയപ്പോൾ പകർത്തിയ ചിത്രങ്ങളാണോ അതോ ഗംഗയിലെ ജലം മോശമാണെന്ന് പറഞ്ഞതാണോ പ്രശ്നം? ഇനി അതുമല്ല, തൻ്റെ രാഷ്ട്രീയ നിലപാടുകളാണോ ഇവരുടെ പ്രശ്നം. കുംഭമേളയുടെ രാഷ്ട്രീയമോ കുറവുകളോ കാണിക്കുകയല്ല ലക്ഷ്യം. കുംഭമേള മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. താൻ പങ്കുവച്ച ചിത്രങ്ങളിലെ അടിക്കുറിപ്പുകൾ അർഹിക്കുന്ന ബഹുമാനത്തോടെ തന്നെ നൽകിയതാണ്. താൻ പറഞ്ഞ പ്രസ്താവനയല്ല ഈ നിരീക്ഷകൻ ചാനൽ ചർച്ചയിൽ പറഞ്ഞത് എന്നും വിനീത് വിഡിയോയിൽ ആരോപിക്കുന്നു.

Also Read: Mahakumbh 2025: കുംഭമേളയ്ക്കെത്താനാവാത്ത ഭർത്താവിനായി യുവതിയുടെ ഡിജിറ്റൽ സ്നാനം; ചടങ്ങ് നടത്തിയത് ഫോൺ നദിയിൽ മുക്കി

ചാനൽ ചർച്ചയിൽ നിരീക്ഷകൻ പല കാര്യങ്ങളും വളച്ചൊടിച്ചാണ് പറഞ്ഞത് എന്നും വിനീത് കുറ്റപ്പെടുത്തി. കുംഭമേളയിലെ വെള്ളത്തിൽ കുളിച്ചതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് ആരോഗ്യവിഭാഗം നോഡൽ ഓഫീസർ ഡോ. രാകേഷ് ശർമ്മ പറഞ്ഞതുമായി ബന്ധപ്പെട്ട വാർത്തകളും വിനീത് തൻ്റെ വിഡിയോയിലൂടെ പങ്കുവച്ചു. ഈ വെള്ളത്തിൽ കുളിയ്ക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് പറഞ്ഞത്. അല്ലാതെ അവിടെ വരുന്ന വിശ്വാസികൾ അത് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. കുംഭമേളയിൽ എല്ലാവരും ഒരുപോലെയാണെന്ന നിരീക്ഷകൻ പറഞ്ഞത് ശരിയല്ല എന്നും വിനീത് വാദിച്ചു. ഇതിനെ പിന്തുണയ്ക്കുന്ന വിവിധ വാർത്തകളും ദൃശ്യങ്ങളും വിനീത് പങ്കുവച്ചു. സാനിറ്റേഷൻ തൊഴിൽ ചെയ്യുന്നവരൊക്കെ സന്നദ്ധപ്രവർത്തകരാണെന്ന നിരീക്ഷകൻ്റെ അവകാശവാദവും തെറ്റാണ്. ഇവർക്ക് യുപി സർക്കാർ ബോണസ് പ്രഖ്യാപിച്ചിരുന്നു എന്നും വിനീത് പറയുന്നു. പിന്നീട് തനിക്കെതിരെ നിരീക്ഷകൻ നടത്തിയത് വ്യക്തിപരമായ ആക്രമണമായിരുന്നു എന്നും വിനീത് വിഡിയോയിൽ പറയുന്നു.