5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CITU Worker Murder: പത്തനംതിട്ട പെരുനാട് സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; 8 പേർ കസ്റ്റഡിയില്‍

CITU Worker Stabbed to Death in Pathanamthitta: മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ ഉൾപ്പെട്ട സംഘം തടഞ്ഞുവെച്ച് മർദ്ദിച്ചിരുന്നു. അനന്തുവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അക്രമി സംഘം ജിതിനെ കുത്തി കൊലപ്പെടുത്തിയത്.

CITU Worker Murder: പത്തനംതിട്ട പെരുനാട് സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; 8 പേർ കസ്റ്റഡിയില്‍
ജിതിൻImage Credit source: Social Media
nandha-das
Nandha Das | Updated On: 18 Feb 2025 10:39 AM

പത്തനംതിട്ട: റാന്നി പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ എട്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ സിഐടിയു പ്രവർത്തകനായ പെരുനാട് മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജി (33) ആണ് കൊല്ലപ്പെട്ടത്. കൂനങ്കര മഠത്തുംമ്മൂഴി പുത്തൻ വീട്ടിൽ പി എസ് വിഷ്‌ണു (37) ആണ്‌ ജിതിനെ കുത്തിയത്. ഇയാൾ ഉൾപ്പടെയുള്ള 8 പ്രതികളെയും പോലീസ് പിടികൂടി.

മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ ഉൾപ്പെട്ട സംഘം തടഞ്ഞുവെച്ച് മർദ്ദിച്ചിരുന്നു. അനന്തുവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് അക്രമി സംഘം ജിതിനെ കുത്തി കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കാരണം എന്നാണ് പോലീസിന്റെ നിഗമനം.

സംഭവത്തിൽ പെരുനാട് മഠതുമ്മൂഴി പുത്തൻ പറമ്പിൽ വീട്ടിൽ പി നിഖിലേഷ് കുമാർ (30), കൂനൻകര കുന്നുംപുറത്ത് വീട്ടിൽ എസ് സുമിത്ത് (39), കൂനൻകര വേലൻ കോവിൽ വീട്ടിൽ സരൺ മോൻ (32), കൂനൻകര ആര്യാഭവൻ വീട്ടിൽ ആരോമൽ (24), കൂനൻകര ആനപ്പാറ മേമുറിയിൽ വീട്ടിൽ അഖിൽ സുശീലൻ (30) വയറൻ മരുതി വട്ടപ്പറമ്പിൽ വീട്ടിൽ എം ടി മനീഷ് (30), മഠത്തുമൂഴി കുന്നുംപുറത്ത് വീട്ടിൽ മിഥുൻ മധു (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ: കോട്ടയം റാഗിങ്ങ് കേസ്; കോളജ് അധികൃതർക്കു സംഭവിച്ചത് വൻ വീഴ്ച, ആന്റി റാഗിങ് കമ്മിറ്റി യോഗം കൂടിയില്ല, സിസി ടിവി പരിശോധിക്കാറില്ല

ഇവരുടെ കൈവശം പോലീസ് ആയുധങ്ങൾ കണ്ടെത്തി എന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ അഖിൽ, ശരൺ, ആരോമൽ എന്നീ മൂന്ന് പ്രതികളെ മാത്രമാണ് പോലീസ് പിടികൂടിയിരുന്നത്. ബാക്കിയുള്ള അഞ്ച് പ്രതികളെയും പിന്നീട് ആലപ്പുഴ നൂറനാട് നിന്ന് കസ്റ്റഡിയിൽ എടുത്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ പെരുനാട് മഠത്തുംമൂഴിയിലെ കൊച്ചുപാലത്തിന് സമീപം ഉണ്ടായ സംഘർഷത്തിൽ ആണ് ജിതിൻ കൊല്ലപ്പെട്ടത്. ജിതിനെ ആദ്യം പെരുനാട് പിഎച്ച്സി ആശുപത്രിയിലും തുടർന്ന് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.