5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas New Year Bumper 2025: 20 കോടിക്കായി ടിക്കറ്റെടുക്കാം; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പ്പന ഇന്ന് മുതല്‍

Christmas New Year Bumper 2025 Sale From December 17: ബമ്പറിന്റെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനായിരുന്ന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ലോട്ടറി ഏജന്റുമാര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ടിക്കറ്റിന്റെ അച്ചടി താത്കാലികമായി നിര്‍ത്തിവെക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

Christmas New Year Bumper 2025: 20 കോടിക്കായി ടിക്കറ്റെടുക്കാം; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പ്പന ഇന്ന് മുതല്‍
ക്രിസ്തുമസ് ന്യൂ ഇയര്‍ ബമ്പര്‍ (Image Credits: Facebook)
shiji-mk
SHIJI M K | Updated On: 17 Dec 2024 12:01 PM

സംസ്ഥാനത്ത് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പ്പന ഇന്ന് ആരംഭിക്കും. സമ്മാനത്തുകയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിപണിയിലേക്കെത്തുന്നത്. സമ്മാനത്തുകയില്‍ മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് ടിക്കറ്റിന്റെ അച്ചടി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് ലോട്ടറി ഏജന്റുമാരുടെ പ്രതിഷേധത്തിനൊടുവില്‍ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.

ബമ്പറിന്റെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനായിരുന്ന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ലോട്ടറി ഏജന്റുമാര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ ടിക്കറ്റിന്റെ അച്ചടി താത്കാലികമായി നിര്‍ത്തിവെക്കാന്‍ ലോട്ടറി വകുപ്പ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ടിക്കറ്റിന്റെ സമ്മാനഘടന വീണ്ടും പഴയപടിയാക്കുന്നതിന് പിന്നാലെ സര്‍ക്കാരിന് വലിയ തോതിലുള്ള നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്. പുതുക്കിയ സമ്മാനഘടനയുമായി ഏകദേശം 12 കോടി ടിക്കറ്റുകളാണ് സര്‍ക്കാര്‍ അച്ചടിച്ചിരുന്നത്. എന്നാല്‍ സമ്മാനഘടന മാറിയതോടെ ഇതെല്ലാം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടതായി വന്നു.

സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നായ ബമ്പര്‍ ടിക്കറ്റിന്റെ വിതരണം അവതാളത്തിലാക്കിയത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അച്ചടിച്ച ടിക്കറ്റുകള്‍ ഉപേക്ഷിച്ചത് കൂടാതെ ബമ്പര്‍ വില്‍പന ആരംഭിക്കാന്‍ വൈകിയതും സര്‍ക്കാരിന് ബാധ്യതയാകുന്നു.

പൂജ ബമ്പര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പിന് പിന്നാലെയായിരുന്നു ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വിപണിയിലെത്തേണ്ടിയിരുന്നത്. എന്നാല്‍ സമ്മാനഘടന മാറ്റിയത് കാര്യങ്ങള്‍ തകിടം മറിച്ചു. ഈ മാസം അഞ്ചിനായും പൂജ ബമ്പറിന്റെ നറുക്കെടുപ്പ്. 5,000, 2,000, 1,000 എന്നീ സമ്മാനത്തുകകള്‍ വെട്ടിക്കുറച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.

12 ലക്ഷത്തോളം അച്ചടിച്ച ടിക്കറ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നതിന് പുറമേ 10 ദിവസത്തിന് മുകളില്‍ വൈകി ടിക്കറ്റ് വിപണിയിലെത്തിക്കുന്നതിന്റെ വരുമാന നഷ്ടം വേറെയും സര്‍ക്കാരിനെ അലട്ടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ ടിക്കറ്റ് വാങ്ങിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ വൈകി ടിക്കറ്റ് വിപണിയിലെത്തുന്നത് ഇത്തരത്തിലുള്ള ടിക്കറ്റ് വില്‍പനയെയും മോശമായി ബാധിച്ചിട്ടുണ്ട്.

Also Read: Christmas New Year Bumper 2025: അതെന്താ മച്ചമ്പീ, ബമ്പര്‍ സ്ഥലം മാറി അടിക്കുന്നേ? ഇത്തവണ നിങ്ങളുടെ സ്ഥലത്ത് തന്നെ

ക്രിസ്തുമസ് ബമ്പറിന്റെ സമ്മാനത്തുകകള്‍

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ സ്വന്തമാക്കുന്നത് ഭാഗ്യശാലിക്ക് ലഭിക്കാന്‍ 20 കോടി രൂപയാണ്. എന്നാല്‍ ഈ ബമ്പറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഒരാള്‍ക്ക് മാത്രമല്ല കോടികള്‍ സമ്മാനമായി ലഭിക്കുന്നത് എന്നതാണ്. രണ്ടാം സമ്മാനം നേടുന്ന ആളുകള്‍ക്കും 20 കോടി രൂപ തന്നെയാണ് സമ്മാനമായി ലഭിക്കുക. അതായത് രണ്ടാം സമ്മാനം നേടുന്ന 20 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും.

ഇവിടംകൊണ്ടും കോടിപതികള്‍ അവസാനിക്കുന്നില്ല. ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടുന്ന ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്ന ഏജന്റുമാര്‍ക്ക് രണ്ട് കോടി രൂപ വീതം കമ്മീഷനായി ലഭിക്കുന്നതാണ്.

മാത്രമല്ല, ഒന്നാം സമ്മാനം നേടിയ അതേ നമ്പറുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 1 ലക്ഷം രൂപ വീതം ലഭിക്കുന്നതാണ്. ആകെ പത്ത് സീരീസുകളാണ് ആകെ ഉള്ളത്.

10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഓരോ സീരീസുകളിലും അങ്ങനെ മൂന്ന് സമ്മാനങ്ങളാണുണ്ടായിരിക്കുക. അങ്ങനെ ആകെ മൂന്ന് കോടി രൂപയുടേതാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം ഇരുപത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനം ഇരുപത് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവുമാണ്. ഇവ കൂടാതെ വേറെയും ഒട്ടനവധി സമ്മാനങ്ങളുണ്ട്.

400 രൂപയാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്.

വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയിട്ടുള്ള ലേഖനമാണിത്. TV9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്.

Latest News