Christmas New Year Bumper 2025: ഇത് കിട്ടും ഉറപ്പാ; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന പൊടിപൂരം

Christmas New Year Bumper 2025 Sale in Kerala: 400 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 20 കോടിയാണ്. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഓരോ കോടി രൂപ വീതവും നല്‍കുന്നതാണ്. മൂന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് പത്ത് ലക്ഷം രൂപ ലഭിക്കും. എന്നാല്‍ ഒരാള്‍ക്ക് മാത്രമല്ല മൂന്നാം സമ്മാനം ലഭിക്കുക. ഓരോ പരമ്പരയിലും മൂന്ന് പേര്‍ക്ക് വീതമാണ് സമ്മാനം ലഭിക്കുക.

Christmas New Year Bumper 2025: ഇത് കിട്ടും ഉറപ്പാ; ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന പൊടിപൂരം

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ

Updated On: 

23 Jan 2025 19:30 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന കെങ്കേമം. നറുക്കെടുപ്പ് നടക്കാന്‍ പതിമൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് വില്‍പന തകൃതിയായി നടക്കുന്നത്. ആകെ 40 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്ക്കായി വിപണിയിലെത്തിച്ചിരുന്നത്. ഇതില്‍ 33,78,990 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വില്‍പനയേക്കാള്‍ 11 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയിട്ടുള്ളത്. പാലക്കാട് ജില്ലയാണ് ക്രിസ്തുമസ് ബമ്പറിന്റെ കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്. 6,95,650 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ ഇതുവരെ വിറ്റുപോയത്.

രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. ഇവിടെ 3,92,290 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 3,60,280 ടിക്കറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് മൂന്നാം സ്ഥാനത്ത് തൃശൂര്‍ ജില്ലയുമുണ്ട്. ഓരോ ജില്ലകളും തമ്മില്‍ ബമ്പര്‍ വില്‍പനയുടെ കാര്യത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് തുടരുന്നത്.

400 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 20 കോടിയാണ്. രണ്ടാം സമ്മാനം 20 പേര്‍ക്ക് ഓരോ കോടി രൂപ വീതവും നല്‍കുന്നതാണ്. മൂന്നാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് പത്ത് ലക്ഷം രൂപ ലഭിക്കും. എന്നാല്‍ ഒരാള്‍ക്ക് മാത്രമല്ല മൂന്നാം സമ്മാനം ലഭിക്കുക. ഓരോ പരമ്പരയിലും മൂന്ന് പേര്‍ക്ക് വീതമാണ് സമ്മാനം ലഭിക്കുക. എങ്ങനെ 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ലഭിക്കും.

നാലാം സമ്മാനം നേടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതമാണ് സമ്മാനം. ആകെ 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക് നല്‍കും.

Also Read: Christmas New Year Bumper 2025 : മക്കളെ അടുത്ത ബമ്പറെത്തി, 20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ; പക്ഷെ ഒരു ട്വിസ്റ്റുണ്ട്

ഇവയ്ക്ക് പുറമേ വേറെയുമുണ്ട് ഒട്ടനവധി സമ്മാനങ്ങള്‍. ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 2,000 രൂപ, എട്ടാം സമ്മാനം 1,000 രൂപ, ഒന്‍പതാം സമ്മാനം 500 രൂപ, പത്താം സമ്മാനം 400 രൂപ എന്നിങ്ങനെയാണ്.

ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റുകള്‍ വിറ്റ ഏജന്റുമാര്‍ക്കും രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും. ആകെ 23 കോടിപതികളാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ വഴി ഉണ്ടാകുന്നത്. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.

Related Stories
‘രക്ഷപ്പെട്ടു’; കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌
Youtuber Manavalan: ജയിലിൽ വെച്ച് മുടി മുറിച്ചതും അസ്വസ്ഥത പ്രകടിപ്പിച്ചു; യൂട്യൂബർ മണവാളനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
Pinarayi Vijayan: ഇടത് സര്‍ക്കാര്‍ വന്നതോടെ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് മാറി; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
Kerala Lottery Results: അമ്പടാ ഭാഗ്യവാനേ; കാരുണ്യ ടിക്കറ്റെടുത്തോ? സമ്മാനം നിങ്ങള്‍ക്ക് തന്നെ
Congress Politics: മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ഒന്നും രണ്ടുമല്ല? സീറ്റു കിട്ടാഞ്ഞാൽ ഭൂകമ്പം, കോൺഗ്രസ്സിന് എന്ത് സംഭവിക്കും?
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി