5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas Exam Question Paper Leak: ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിങ് പ്ലാറ്റ്‌ഫോമുകള്‍, വിശ്വാസ്യത തകര്‍ക്കാര്‍ ശ്രമിക്കുന്നു; വിശദീകരണവുമായി എം എസ് സൊല്യൂഷന്‍സ്‌

M S Solutions Response Over Christmas Exam Question Paper Leak: തന്റെ യൂട്യൂബ് ചാചനലിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഓണ പരീക്ഷയുടെ സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് എം എസ് സൊല്യൂഷന്‍സിന്റെ വീഡിയോയാണ്. ഇങ്ങനെ സംഭവിച്ചപ്പോള്‍ മറ്റ് പലര്‍ക്കും തങ്ങള്‍ക്കെതിരായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിക്കാണും. തനിക്ക് അറിയാവുന്ന ഒരുപാട് ആളുകള്‍ പറഞ്ഞത് എം എസേ നീ സൂക്ഷിച്ചോ നിനക്കെതിരെ ഒരു വലിയ ടീം വര്‍ക്ക് ചെയ്യുന്നുണ്ട്.

Christmas Exam Question Paper Leak: ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിങ് പ്ലാറ്റ്‌ഫോമുകള്‍, വിശ്വാസ്യത തകര്‍ക്കാര്‍ ശ്രമിക്കുന്നു; വിശദീകരണവുമായി എം എസ് സൊല്യൂഷന്‍സ്‌
എം എസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ്‌ (Image Credits: Screengrab)
shiji-mk
SHIJI M K | Published: 15 Dec 2024 09:57 AM

തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതികരിച്ച് എം എസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനല്‍. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിങ്ങ് പ്ലാറ്റ്‌ഫോമുകളാണെന്ന് എം എസ് സൊല്യൂഷന്‍സ് സി ഇ ഒയും കൊടുവള്ളി സ്വദേശിയുമായ ഷുഹൈബ് ആരോപിച്ചു. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഷുഹൈബ് വ്യക്തമാക്കി.

തന്റെ യൂട്യൂബ് ചാചനലിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഓണ പരീക്ഷയുടെ സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് എം എസ് സൊല്യൂഷന്‍സിന്റെ വീഡിയോയാണ്. ഇങ്ങനെ സംഭവിച്ചപ്പോള്‍ മറ്റ് പലര്‍ക്കും തങ്ങള്‍ക്കെതിരായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിക്കാണും. തനിക്ക് അറിയാവുന്ന ഒരുപാട് ആളുകള്‍ പറഞ്ഞത് എം എസേ നീ സൂക്ഷിച്ചോ നിനക്കെതിരെ ഒരു വലിയ ടീം വര്‍ക്ക് ചെയ്യുന്നുണ്ട്. നിന്നെ തകര്‍ക്കുക നിന്റെ ലേണിങ് പ്ലാറ്റ്‌ഫോമിനെ തകര്‍ക്കുക. അല്ലെങ്കില്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും നിന്നോടുള്ള വിശ്വാസം ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്ന്.

ഇങ്ങനെ ആദ്യം പറഞ്ഞ് കേട്ടപ്പോള്‍ താന്‍ ആദ്യം വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അതേ പൊസിഷനില്‍ ഇരിക്കുന്ന മറ്റ് പലരും തന്നെ വിളിച്ച് ഇക്കാര്യം പറയാന്‍ തുടങ്ങിയപ്പോഴാണ് കാര്യം മനസിലായത്. ക്രിസ്തുമസ് പരീക്ഷ വഴി കുട്ടികളുടെ വിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമമാണ് നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്ന് ഷുഹൈബ് വീഡിയോയില്‍ പറയുന്നു.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ക്രിസ്തുമസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യമുള്ളതാണ് എം എസ് സൊല്യൂഷന്‍സ്‌, എഡ്യൂപോര്‍ട്ട് ഉള്‍പ്പെടെയുള്ള യൂട്യൂബ് ചാനലുകള്‍ പുറത്തുവിട്ട ചോദ്യങ്ങള്‍.

Also Read: Christmas New Year KSRTC Services: ക്രിസ്മസ്, പുതുവത്സര തിരക്ക്; സംസ്ഥാനത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി

ചോദ്യപേപ്പര്‍ തയാറാക്കുന്ന അധ്യാപകരും ട്യൂഷന്‍ സെന്ററുകളില്‍ ഇപ്പോഴും ക്ലാസുകളെടുക്കുന്ന അധ്യാപകരുമാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. ഇവരുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

അതേസമയം, സ്വകാര്യ ട്യൂഷന്‍ പരിശീലന കേന്ദ്രങ്ങളില്‍ ക്ലാസെടുക്കുന്ന സര്‍ക്കാര്‍ അധ്യാപകരെ നേരത്തെയും വിദ്യാഭ്യാസ വകുപ്പ് സ്‌ക്വാഡിന്റെയും വിജിലന്‍സിന്റെയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആറുമാസത്തെ സസ്‌പെന്‍ഷന് ശേഷം ഇവരെ തിരിച്ചെടുക്കുന്നതാണ് രീതി. ഓണപരീക്ഷ ചോദ്യപേപ്പറുകള്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്ന പരാതിയിലും കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല.

അതേസമയം, സ്വകാര്യ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പത്താം ക്ലാസ്, പ്ലസ് വണ്‍ ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിദ്യാഭ്യാസമന്ത്രി സമ്മതിച്ചിരുന്നു. ചില യൂട്യൂബ് ചാനലുകളിലൂടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസവകുപ്പ് സമ്മതിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് തുറന്ന് സമ്മതിക്കുകയായിരുന്നു. അതീവ രഹസ്യ സ്വഭാവത്തോടെ തയാറാക്കുന്ന ചോദ്യപേപ്പര്‍ ചോര്‍ന്നത് ഗൗരവമായിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.

ട്യൂഷന്‍ സെന്ററുകള്‍ മുഖേനെയായിരിക്കാം ഓണ്‍ലൈന്‍ ചാനലുകളിലേക്ക് ചോദ്യപേപ്പര്‍ എത്തിയത്. ചോദ്യപേപ്പര്‍ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ കാര്യങ്ങള്‍ പുറത്ത് പോകില്ല. ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News