5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Cholera Cases: വയനാട്ടില്‍ കോളറ മരണം; 22കാരനും രോഗം

Wayanad Cholera Death: വയറിളക്കം ഛർദ്ദി എന്നിവയാണ് കോളറയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങൾ. പ്രധാനമായും മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം

Wayanad Cholera Cases: വയനാട്ടില്‍ കോളറ മരണം; 22കാരനും രോഗം
Wayanad Cholera Outbreak | Credits: Getty
arun-nair
Arun Nair | Published: 22 Aug 2024 08:36 AM

കല്‍പ്പറ്റ: ഉരുൾപ്പൊട്ടൽ ഭീതി ഒഴിയുന്നതിനിടെ വയനാട്ടിൽ കോളറയും. നൂൽപ്പുഴയിലാണ് ആദിവാസി വീട്ടമ്മ തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില (30) ആണ് കോളറ ബാധിച്ച് മരിച്ചത്. 30 വയസായിരുന്നു ഇവർക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇവിടുത്തെയും സമീപ പ്രദേശത്തെയും 10 പേരോളം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

കോള ബാധിച്ചാൽ

വയറിളക്കം ഛർദ്ദി എന്നിവയാണ് കോളറയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങൾ. പ്രധാനമായും മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണം. രോഗം ബാധിച്ചാലുണ്ടാകുന്ന ഛര്‍ദിയും വയറിളക്കവും വഴി ചെറുകുടല്‍ ചുരുങ്ങുകയും മരണം വരെ സംഭവിക്കുകയോ ചെയ്യാം. കുടിവെള്ളം സൂക്ഷിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. ഏന്തൊക്കെയാണ് ഇതിനുള്ള പ്രതിവിധികൾ എന്ന് നോക്കാം.

കോളറയ്ക്ക് പരിഹാരം, ലക്ഷണങ്ങൾ

വ്യക്തി ശുചിത്വത്തിന് പുറമെ പരിസര ശുചിത്വവും കുടിവെള്ളം ശുദ്ധീകരിക്കുകയുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.100 ഡിഗ്രിയെങ്കിലും തിളച്ച വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴവെള്ളം, സ്വന്തം കിണറ്റിലായാണെങ്കിൽ പോലും പച്ചവെള്ളം എന്നിവ പരമാവധി ഒഴിവാക്കുക. രോഗം കൂടും തോറും ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് തുടങ്ങും. ഛര്‍ദി. വയറിളക്കം എന്നിവയ്ക്ക് പുറമെ ശരീരത്തിലെ വിളര്‍ച്ച, മൂത്രം കുറയുക, തൊലി വായ എന്നിവ ചുക്കിച്ചുളിയുന്നത്, കണ്ണു നീർ പോലും ഇല്ലാത്ത അവസ്ഥ എല്ലാം ഇതിൻ്റെ ഭാഗമായി ഉണ്ടാവാം. രോഗം മൂർച്ഛിക്കുന്നതിന് അനുസരിച്ച് ഇതിലെല്ലാം മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കാം. ചില രോഗങ്ങളിൽ കാണുന്നത് പോലെ പനി, വയറുവേദന, വിസർജ്യത്തിൽ രക്തം എന്നീ ലക്ഷണങ്ങൾ കോളറയിൽ കാണാറില്ല.

ജൂലൈയിൽ 12 കേസുകൾ

കഴിഞ്ഞ ജൂലൈയിൽ മാത്രം സംസ്ഥാനത്ത് 12 കോളറ കേസുകളാണ് സ്ഥിരീകരിച്ചത്. 1 മരണവും സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിലായിരുന്നു രോഗബാധ ആരംഭിച്ചത്. ഇതിനെ തുടർന്ന് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു.

 

Latest News