M R Ajithkumar: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണം: റിപ്പോർട്ട് തേടി മുഖ്യമന്ത്രി

Chief Minister Requests Report from DGP on Allegations Against ADGP M R Ajithkumar: എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം പി വി അൻവർ എംഎൽഎ ഉന്നയിച്ചത്.

M R Ajithkumar: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണം: റിപ്പോർട്ട് തേടി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി എം ആര്‍ അജിത് കുമാർ (Image Courtesy: Facebook)

nandha-das
Updated On: 

01 Sep 2024 20:15 PM

എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ഞായറാഴ്ച വൈകീട്ട് യോഗം ചേർന്നു. മുഖ്യമന്ത്രിക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടിനെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നതായാണ് സൂചന.

അതേസമയം പൊതുപ്രവർത്തകനായ നവാസ്, എഡിജിപിക്ക് എതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. അജിത് കുമാർ എഡിജിപി സ്ഥാനത്ത് തുടരുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. അതിനാൽ അജിത് കുമാറിനെ മാറ്റി നിർത്തണമെന്നും, ഗൗരവകരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടാണ് ഡിജിപിക്ക് നവാസ് പരാതി നൽകിയത്.

ALSO READ: ‘ഭഗവാന്‍ സത്യം’; എഡിജിപിക്ക് സംരക്ഷണം, സുജിത് ദാസിനെതിരെ നടപടിക്ക് സാധ്യത

 

പി വി അൻവർ എംഎൽഎ, എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ഒരു അസിസ്റ്റന്റ് ഉണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു. കൂടാതെ, ഇതിനായി അദ്ദേഹം ഒരു പ്രത്യേക സംവിധാനം തന്നെ സൈബർ സെല്ലിൽ ഒരുക്കിയിട്ടുണ്ടെന്നും, എല്ലാ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നും പറഞ്ഞു.

അതേസമയം, എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ എസ്പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം ഡിജിപി സർക്കാരിന് കൈമാറും.

Related Stories
Vloger Junaid: വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു
Kerala High Court: ‘വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു’; നിരീക്ഷണവുമായി ഹൈക്കോടതി
പൊറോട്ടയ്ക്കൊപ്പം നൽകിയ ഗ്രേവി കുറഞ്ഞുപോയി; ആലപ്പുഴയിൽ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’
Kalamassery College Hostel Ganja Case: ഹോളി പാര്‍ട്ടിക്കായി നടന്നത് വന്‍ പണപ്പിരിവ്; കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയത് പൂര്‍വ വിദ്യാര്‍ഥി, പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala Weather Updates: രക്ഷയില്ല, സംസ്ഥാനത്ത് ചൂട് കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ