CM Pinarayi Vijayan: ‘കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റും’; മുഖ്യമന്ത്രി

Kerala to Become a Modern Healthcare Hub: കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റാൻ ആവശ്യമായുള്ള ഗവേഷണവും വികസനവും നടത്തുന്നതിന് മാർഗ നിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയും.

CM Pinarayi Vijayan: കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റും; മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ (Image Courtesy: Ramesh Pathania/Mint via Getty Images)

Updated On: 

06 Sep 2024 08:13 AM

തിരുവനന്തപുരം: കേരളത്തെ ആധുനിക ഹെൽത്ത് കെയർ ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിലൂടെ’ ആരോഗ്യ മേഖലയിൽ ലോകത്തിന് കൂടുതൽ സംഭാവനകൾ നൽകാൻ സഹായിക്കും വിധം കേരളത്തെ ഒരു മികച്ച മോഡലാക്കി മാറ്റും. അതിനാവശ്യമായുള്ള ഗവേഷണവും വികസനവും നടത്തുന്നതിന് മാർഗ നിർദേശങ്ങൾ നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്ന് ഉറപ്പുണ്ട്. നിപ, കൊവിഡ് 19 തുടങ്ങിയ പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിൽ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സഹായം ലഭിച്ചിരുന്നു. അതുപോലെ തന്നെ ജീവിതശൈലീ രോഗങ്ങൾ, പ്രളയാനന്തര പകർച്ചവ്യാധികൾ, ക്ഷയരോഗം തുടങ്ങിയവയുടെ പ്രതിരോധത്തിനും ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദേശങ്ങൾ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷയരോഗം പ്രതിരോധിക്കാനായി കേരളം നടത്തിയ ശ്രമങ്ങളുടെ ചരിത്രം ഉൾക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയ ‘എ പാത്ത് ടു വെൽനെസ് കേരളാസ് ബാറ്റിൽ എഗെയ്ൻസ്റ്റ് ടിബി’ എന്ന ഡോക്യൂമെന്ററിയുടെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡോക്യൂമെന്ററി പ്രകാശനം ചെയ്തതോടൊപ്പം ,സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷൻ പ്ലാനിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ക്ഷയരോഗം പൊതുവെ നിർമ്മാർജനം ചെയ്യപ്പെട്ട രോഗമായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ക്ഷയരോഗ ബാധിതരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ലോകത്താകെയുള്ള കണക്കുകൾ പരിശോധിച്ചാൽ അതല്ല അവസ്ഥ. ഇന്നും ലോകത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന പകർച്ചവ്യാധികളിൽ ഒന്ന് ക്ഷയരോഗം തന്നെയാണ്. രാജ്യത്ത് ക്ഷയരോഗം ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തിന് ക്ഷയരോഗ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലുകൾ നടത്താൻ സാധിച്ചു. 2015-നു ശേഷമുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ക്ഷയരോഗ വ്യാപനം 40 ശതമാനം വരെ കുറയ്ക്കാനായി കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനുള്ള പുരസ്‌കാരം 2022-ൽ കേരളത്തിന് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ALSO READ: ചുമ കേട്ടാൽ മതി; ക്ഷയം ഉണ്ടോയെന്ന് ഗൂഗിളിൻ്റെ ഈ എഐ പറയും

കേന്ദ്ര സർക്കാർ കേരളത്തിലെ 60 പഞ്ചായത്തുകളെ 2023-ൽ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൂർണമായും ക്ഷയരോഗ മുക്തമായിട്ടില്ലാത്ത പഞ്ചായത്തുകൾ ഇനിയും ശേഷിക്കുന്നുണ്ട്. അവിടെയും ടാസ്ക് ഫോഴ്സ് രൂപീകരിക്കുകയും, ടിബി വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജ്ജമാക്കുമാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ക്ഷയരോഗ നിർമ്മാർജ്ജനത്തിൽ നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്റികോ എച്ച് ഓഫ്രിൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Related Stories
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?