Pinarayi Vijayan: ചിലരെയൊക്കെ മാധ്യമങ്ങള്‍ ഇപ്പോള്‍ വല്ലാതെ പൊക്കുന്നുണ്ട്, എത്രകാലത്തേക്ക് എന്ന് കണ്ടറിയാം: മുഖ്യമന്ത്രി

Pinarayi Vijayan Against PV Anvar: കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ കാലത്ത് സ്വീകരിച്ച പോലീസ് നയത്തെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിച്ചു. 1957ല്‍ നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് സംസ്ഥാനത്തിന് അടിത്തറ പാകിയത്. മുതലാളിമാരോട് അനുകൂല സമീപനം സ്വീകരിക്കുന്ന പോലീസ് നയം പാടില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Pinarayi Vijayan: ചിലരെയൊക്കെ മാധ്യമങ്ങള്‍ ഇപ്പോള്‍ വല്ലാതെ പൊക്കുന്നുണ്ട്, എത്രകാലത്തേക്ക് എന്ന് കണ്ടറിയാം: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും പിവി അന്‍വര്‍ എംഎല്‍എയും (Image Credits: PTI)

Published: 

23 Sep 2024 23:31 PM

തൃശൂര്‍: പിവി അന്‍വര്‍ എംഎയ്‌ക്കെതിരെ (PV Anvar MLA) പരോക്ഷ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ഈയടുത്തകാലത്തായി ചിലരെ മാധ്യമങ്ങള്‍ വല്ലാതെ പൊക്കികാണിക്കുന്നുണ്ട്, അതൊക്കെ എത്രകാലം ഉണ്ടാകുമെന്ന് കണ്ടറിയണം. തെറ്റായ നടപടികള്‍ ഉണ്ടാകുമ്പോള്‍ നാട് തകരുമെന്നാരും കരുതേണ്ട. നിക്ഷിപ്ത താത്പര്യക്കാരുടെ എതിര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ് മനസിലാക്കാന്‍ നോക്കും എന്നിട്ടും വഴങ്ങിയില്ലെങ്കില്‍ സര്‍ക്കാരിന്റെ വഴി നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ കാലത്ത് സ്വീകരിച്ച പോലീസ് നയത്തെ കുറിച്ചും പിണറായി വിജയന്‍ പരാമര്‍ശിച്ചു. 1957ല്‍ നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് സംസ്ഥാനത്തിന് അടിത്തറ പാകിയത്. മുതലാളിമാരോട് അനുകൂല സമീപനം സ്വീകരിക്കുന്ന പോലീസ് നയം പാടില്ലെന്നായിരുന്നു അന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇങ്ങനെയൊന്ന് ലോകത്ത് ആദ്യമായിരുന്നു. ആവശ്യമില്ലാത്ത വിഷയത്തില്‍ പോലീസ് ഇടപെടേണ്ടതില്ലെന്ന് ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

Also Read: PV Anvar: പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് പിവി അന്‍വര്‍ പിന്മാറണം; ശത്രുക്കള്‍ക്ക് ആയുധം നല്‍കുന്ന നടപടിയോട് യോജിപ്പില്ല; നിലപാട് വ്യക്തമാക്കി സിപിഐഎം

ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും ഒരുപോലെ മാറി മാറി പരീക്ഷിക്കുന്ന സമീപനമാണ് കേരളത്തിന്റേത്. എന്നാല്‍ ചരിത്രം തിരുത്തി ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ചു. വലതുപക്ഷ മാധ്യമങ്ങള്‍ തങ്ങളെ ചിലത് ഓര്‍മിപ്പിക്കുന്നുണ്ടല്ലോ. അവരെ ചില കാര്യങ്ങള്‍ തിരിച്ച് ഓര്‍മിപ്പിക്കുകയാണ്, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ തുടങ്ങിയവയെല്ലാം യാഥാര്‍ഥ്യമാക്കി. കോട്ടയം സ്വദേശികളായ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ കുടുംബം കുതിരാന്‍ വഴി സഞ്ചരിച്ച ശേഷം തന്നോട് പറഞ്ഞത് അവിടെയൊന്നും ഇത്ര നല്ല റോഡുകള്‍ ഇല്ലെന്നാണ്.

60 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്നു, അത് ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമം തുടങ്ങി. രാജ്യത്ത് മറ്റെല്ലായിടത്തും അതിദരിദ്രരുടെ എണ്ണം കൂടുതലായിട്ടും കേരളത്തില്‍ 64,006 പേര്‍ മാത്രമാണ് അതിദരിദ്രരായിട്ടുള്ളത്. അവരെയും സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മാധ്യമങ്ങള്‍ അതൊന്നും കാണാതെ കോണ്‍ഗ്രസ്, ബിജെപി വക്താക്കളായി മാറുകയാണ്. ഇടതുപക്ഷത്തെ അങ്ങ് തകര്‍ത്തുകളയാമെന്നാണ് പലരുടേയും ധാരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ചിത്രം മാറ്റി പിവി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ കവര്‍ഫോട്ടോയാക്കിയത്. കുറച്ച് ദിവസങ്ങളായി ഗുരുതര ആരോപണങ്ങളാണ് പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തുന്നത്. ഇതോടെ പൂര്‍ണമായും അന്‍വറിനെ തള്ളികളയുകയായിരുന്നു മുഖ്യമന്ത്രി. ഇതിനുപിന്നാലെ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം അന്‍വറിനെതിരെ പ്രസ്താവനയും ഇറക്കിയിരുന്നു. അന്‍വറിന്റെ നിലപാടില്‍ പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് അഭ്യര്‍ഥിക്കുന്നതായും പാര്‍ട്ടി എംഎല്‍എക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് നിയമസഭയിലും നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്‍വര്‍ മുഖ്യമന്ത്രിയുടെ മുമ്പാകെ രേഖാമൂലം പരാതി സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരും പാര്‍ട്ടിയും ഒരുപോലെ മുഖവിലയ്‌ക്കെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Also Read: PV Anvar: ‘ഇനി പാർട്ടി പ്രവർത്തകർക്ക് ഒപ്പം’; മുഖ്യമന്ത്രിക്കൊപ്പമുളള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പിവി അൻവർ

വസ്തുത മനസിലാക്കിയിട്ടും ഗവണ്‍മെന്റിനും പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പിവി അന്‍വര്‍ എംഎല്‍എ സ്വീകരിച്ചിരിക്കുന്ന ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല. പിവി അന്‍വര്‍ എംഎല്‍എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും പാര്‍ട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തികൊണ്ട് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇതിനുപിന്നാലെ സിപിഐഎമ്മിന്റെ നിര്‍ദേശം അനുസരിച്ച് പരസ്യപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചെന്ന് കാണിച്ച് പിവി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. പരസ്യ പ്രസ്താവന തത്കാലം നിര്‍ത്തുകയാണ്. തന്റെ പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നും, സാധാരണക്കാരായ ജനങ്ങളാണ് പാര്‍ട്ടിയുടെ അടിത്തറയെന്നും അന്‍വര്‍ പറയുന്നുണ്ട്.

Related Stories
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി
Snake Bite: സ്കൂളും സുരക്ഷിതമല്ല, വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്