Chendamangalam Triple Murder: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു; ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Chendamangalam Triple Murder Update: ജിതിന്‍ ഒഴികെയുള്ള ബാക്കി മൂന്നുപേരും തല്‍ക്ഷണം മരിച്ചു. എന്നാല്‍ ആ സമയം വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാള്‍ ഒന്നും ചെയ്തില്ല. കൊലപാതകത്തിന് ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഋതു സ്‌കൂട്ടുറുമായി പോയ വഴിയേ വന്ന പോലീസ് സ്ഥിരം കുറ്റവാളിയായ ഇയാളെ കണ്ട് സംശയം തോന്നിയതോടെ ചോദ്യം ചെയ്യുകയായിരുന്നു.
പറവൂര്: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മില്‍ വളര്‍ത്തുനായയെ ചൊല്ലി തര്‍ക്കമുണ്ടായതായാണ് വിവരം. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നു എന്ന് ആരോപിച്ചായിരുന്നു ഋതു ഇവരുടെ വീട്ടിലേക്കെത്തിയത്. ഇയാള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കയ്യില്‍ ഇരുമ്പ് വടിയും കരുതിയാണ് ഋതു വേണുവിന്റെ വീട്ടിലേക്ക് കയറി ചെന്നത്. ഋതു ഭീഷണിപ്പെടുത്തുന്നത് വേണുവിന്റെ മരുമകള്‍ വിനീഷ ചിത്രീകരിക്കുന്നതിനിടെ ഇയാള്‍ ഫോണ്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ശേഷം കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകള്‍ വിനീഷ, മകന്‍ ജിതിന്‍ എന്നിവരെ ഋതു തലയ്ക്കടിക്കുകയായിരുന്നു.
ജിതിന്‍ ഒഴികെയുള്ള ബാക്കി മൂന്നുപേരും തല്‍ക്ഷണം മരിച്ചു. എന്നാല്‍ ആ സമയം വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാള്‍ ഒന്നും ചെയ്തില്ല. കൊലപാതകത്തിന് ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഋതു സ്‌കൂട്ടറുമായി പോയ വഴിയേ വന്ന പോലീസ് സ്ഥിരം കുറ്റവാളിയായ ഇയാളെ കണ്ട് സംശയം തോന്നിയതോടെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
Also Read: Ernakulam Murder: എറണാകുളം ചേന്ദമംഗലത്ത് കൂട്ടകൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു
ഉടന്‍ തന്നെ ഋതുവിനെ കസ്റ്റഡിയിലെടുത്ത പോലീസ്, വടക്കേക്കര പോലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യുന്നതിനായി എത്തിക്കുകയായിരുന്നു. കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പറവൂര് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
പ്രതി മയക്കുമരുന്ന് ലഹരിയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയം. വടക്കേക്കര, നോര്‍ത്ത് പറവൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്.