5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതുവിന്റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍

Chendamangalam Triple Murder Accused Rithu Jayan's House Attacked: കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 16) വൈകീട്ടാണ് അയല്‍വാസികളായ മൂന്നുപേരെ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല.

Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതുവിന്റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍
ആക്രമണത്തിനിരയായ വീട്‌ Image Credit source: Social Media
shiji-mk
Shiji M K | Published: 20 Jan 2025 07:28 AM

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന്റ് വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിന് പിന്നാലെ ഋതുവിന്റെ അമ്മ വീട്ടില്‍ നിന്നും മാറി. വീടിന്റെ ജനലകളും കോണ്‍ക്രീറ്റ് സ്ലാബും കസേരയും ഉള്‍പ്പെടെ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച (ജനുവരി 16) വൈകീട്ടാണ് അയല്‍വാസികളായ മൂന്നുപേരെ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല.

അതേസമയം, അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ ഞായറാഴ്ച (ജനുവരി 19) പോലീസ് സമര്‍പ്പിച്ചിരുന്നു. അപേക്ഷ ഇന്ന് (ജനുവരി 20) കോടതി പരിഗണിക്കും. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതിനിടെ, കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രതി ഋതുവിന് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ വേണ്ടി എല്ലാ ശ്രമവും നടത്തുമെന്നും ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സനേ പറഞ്ഞു. കേസ് അന്വേഷിക്കുന്നത് സയന്റിഫിക്-സൈബര്‍ വിദഗ്ധരുള്‍പ്പെടെയുള്ള 17 അംഗ സംഘമാണ്. സ്‌പെഷ്യല്‍ ടീമില്‍ മൂന്ന് ഡിവൈഎസ്പിമാരും ഉണ്ട്. കേസ് വിശദമായി അന്വേഷിച്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും സക്‌സനേ കൂട്ടിച്ചേര്‍ത്തു.

Also Read: Chendamangalam Triple Murder: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചു; ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കഴിഞ്ഞ വെള്ളിയാഴ്ച പ്രതിയെ കോടതിയില്‍ നിന്ന് പുറത്തിറക്കിയ സമയത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. തിങ്കളാഴ്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തേക്ക് ഋതുവിനെ എത്തിച്ച് കേസ് അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.

മൂന്നുപേരെയും കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലപാതക സമയത്ത് പ്രതി ലഹരിയില്‍ ആയിരുന്നില്ലെന്നും ഇയാള്‍ക്ക് മാനസിക വൈകല്യമില്ലെന്നും പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ജിതിന്റെയും മരിച്ച വിനിഷയുടെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ മന്ത്രി സന്ദര്‍ശിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിതിന്റെ ചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രതി ഋതുവിനെതിരെ പരിസരവാസികള്‍ നേരത്തെ പല തവണ പരാതിപ്പെട്ടിട്ടും വടക്കേക്കര പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.