Chelakkara By-Election Result 2024 Live: ‘യു ആർ’ വിൻ…; ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപിന് വിജയം
Chelakkara By-Election Result 2024 Counting Live Updates: ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77 ശതമാനം വോട്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ നാല് ശതമാനം കുറവാണിത്.
അതിവാശീയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുമെന്ന പ്രതീക്ഷിച്ച ചേലക്കരയിൽ ഏകപക്ഷീയമായി എൽഡിഎഫിൻ്റെ യു ആർ പ്രദീപിന് ജയം. കോൺഗ്രസിൻ്റെ രമ്യ ഹരിദാസിനെ 12.201 വോട്ടിനാണ് സിപിഎം നേതാവിൻ്റെ ജയം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ എംപിയായ കെ രാധാകൃഷ്ണൻ ലഭിച്ച വോട്ടിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഈ പ്രതികൂലഘട്ടത്തിലും ചേലക്കര ഇടതിനോടൊപ്പം നിലനിന്നു. അതേസമയം ബിജെപി കെ ബാലകൃഷ്ണന് തൻ്റെ വോട്ടുവിഹിതം ഉയർത്താനായില്ല. ഈ കഴിഞ്ഞ ആലത്തൂർ ലോക്സഭ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ യുഡിഎഫ് നേടി വോട്ട് രമ്യയ്ക്ക് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ നേടാനായില്ല.
LIVE NEWS & UPDATES
-
Chelakkara By-Election Result: യു ആർ പ്രദീപ് വിജയിച്ചു
ചേലക്കരയിൽ യു ആർ പ്രദീപിന് വമ്പിച്ച വിജയം. 12,067 എന്നതാണ് ലീഡ് നില. 2016ലെ ഭൂരിപക്ഷവും കടന്നാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.
-
കെ രാധാകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
-
-
Chelakkara By-Election Result: ലീഡി നിലയിൽ നേരിയ കുറവ്
ചേലക്കരയിൽ യു ആർ പ്രദീപിൻ്റ ലീഡി നിലയിൽ നേരിയ കുറവ്. 11,362 ലേക്ക് താഴ്ന്നു.
-
Chelakkara By-Election Result: യു ആർ പ്രദീപിൻ്റെ ലീഡ് 11,936 ലേക്ക്
ചേലക്കരയിൽ യു ആർ പ്രദീപ് ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്. ലീഡ് നില 11,936 ലേക്ക്.
-
Chelakkara By-Election Result: കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ
കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് വിജയമുറച്ചതോടെയാണ് മന്ത്രിയുടെ പ്രതികരണം.
-
Chelakkara By-Election Result: 2016 ലെ ലീഡ് മറികടന്ന് യുആർ പ്രദീപ്
വോട്ടെണ്ണൽ 10ാം റൗണ്ടിലേക്ക് കടക്കുമ്പോൾ ചേലക്കരയിൽ 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ നേടിയ ലീഡ് മറികടന്ന് യുആർ പ്രദീപ് മുന്നേറുന്നു. എൽഡിഎഫ് ലീഡ് 11574 ആയി ഉയർന്നു. എല്ലാ റൗണ്ടിലും വ്യക്തമായ ലീഡ് നേടിയാണ് പ്രദീപ് മുന്നേറിയത്.
-
Chelakkara By-Election Result: ചേലക്കരയിൽ എട്ടാം റൗണ്ട് വോട്ട് നില
യു ആര്‍ പ്രദീപ് (എൽഡിഎഫ്) – 42009
കെ. ബാലകൃഷ്ണന്‍ (ബിജെപി) – 18946
രമ്യ ഹരിദാസ് (കോണ്‍ഗ്രസ്-കൈ) – 31718
കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) – 138
എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) – 2661
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) – 101
നോട്ട – 602 -
Chelakkara By-Election Result: പ്രദീപിൻ്റെ ലീഡ് 10,000 കടന്നു
ചേലക്കരയിൽ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപിൻ്റെ ലീഡ് നില 10,291 ആയി ഉയർന്നു.
-
യു ആർ പ്രദീപിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
-
Chelakkara By-Election Result: ലീഡ് 10,000ത്തോടെ അടുത്ത് എൽഡിഎഫ്
പതിനായിരത്തിന് മുകളിൽ വോട്ടു നേടി ചേലക്കരയിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് കെ രാധാകൃഷ്ണൻ പറഞ്ഞത്. ഇപ്പോൾ 9228 വോട്ടുകളുടെ ലീഡാണ് പ്രദീപിനുള്ളത്.
-
Chelakkara By-Election Result: ചേലക്കര പഞ്ചായത്തിലും എൽഡിഎഫിന് നേട്ടം
ചേലക്കരയിലെ 15 ബൂത്ത് ബാക്കി നിൽക്കെ യുഡിഎഫ് ഉറച്ച പ്രതീക്ഷകാത്ത പഞ്ചായത്തിലും തിരിച്ചടി. ആറാം റൗണ്ടിൽ ചേലക്കര പഞ്ചായത്ത് മാത്രം എണ്ണിയപ്പോഴും 450 വോട്ട് ലീഡോടെ ഇടത് സ്ഥാനാർത്ഥി യു ആർ പ്രദീപിന് മുന്നിൽ.
-
ഭൂരിപക്ഷം 9000 കടന്നു
യു.ആർ പ്രദീപിൻ്റെ ഭൂരിപക്ഷം 9000 കടന്നു
-
Chelakkara By-Election Result: യു ആർ പ്രദീപ് 9017 വോട്ടിന് മുന്നിൽ
ഇവിഎം കൗണ്ടിങ് ആറാം റൗണ്ട് പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 9017 വോട്ടിന് ലീഡ് ചെയ്യുന്നു.
-
Chelakkara By-Election Result: ഭരണവിരുദ്ധ വികാരമില്ല
ചേലക്കരയിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണൻ.
-
Chelakkara By-Election Result: ചേലക്കരയിലെ വോട്ട് നില
യു ആര്‍ പ്രദീപ് (എൽഡിഎഫ്) – 27689
കെ ബാലകൃഷ്ണന്‍ (ബിജെപി) – 11616
രമ്യ ഹരിദാസ് (കോൺഗ്രസ്) – 19122
കെ ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം) – 76
എന്‍ കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ) – 1840
ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) – 71
നോട്ട – 377
-
Chelakkara By-Election Result: എണ്ണാനുള്ളത് മൂന്ന് പഞ്ചായത്തുകൾ
ചേലക്കരയിൽ ഇനി വോട്ടുകൾ എണ്ണാനുള്ളത് മൂന്ന് പഞ്ചായത്തുകൾ മാത്രം. അഞ്ചാം റൗണ്ടും വോട്ടെണ്ണലും കഴിഞ്ഞു. യു.ആർ പ്രദീപ് 8567 വോട്ടിന് മുന്നിലാണ്.
-
മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ
-
Chelakkara By-Election Result: ചേലക്കര കൈവിടില്ല; പ്രദീപ്
ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ ചേർത്തുപിടിച്ച ചരിത്രമാണുള്ളത്. അവർ ഞങ്ങളെ കൈവിടില്ല.
-
Chelakkara By-Election Result: ദേശമംഗലെ പിടിച്ചടക്ക് പ്രദീപ്
ചേലക്കരയിൽ ദേശമംഗലം പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ ലീഡ് പിടിച്ചടക്കി ഇടത് സ്ഥാനാർത്ഥി യുആർ പ്രദീപ്. 392 വോട്ട് ലീഡ് നേടിയാണ് മുന്നേറിയത്. ദേശമംഗലം പഞ്ചായത്തിലെ 25ാം ബൂത്ത് കൊണ്ടയൂരിലാണ് നേട്ടം.
-
Chelakkara By-Election Result: ചേലക്കര അഞ്ചാം റൗണ്ടിലേക്ക്
ചേലക്കരയിൽ അഞ്ചാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചു. പാഞ്ഞാൾ പഞ്ചായത്തിലെ 12 ബൂത്തുകളും ശേഷം ചേലക്കര പഞ്ചായത്തിലെ രണ്ട് ബൂത്തുകളുമാണ് എണ്ണുക. പാഞ്ഞാൾ സിപിഎം ലീഡ് ഉള്ള പഞ്ചായത്താണ്.
-
ചേലക്കര ചെങ്കോട്ടയെന്ന് കെ.രാധാകൃഷ്ണൻ
-
6000- കടന്ന ലീഡ്
ചേലക്കരയിൽ യുആർ പ്രദീപിൻ്റെ ലീഡ് 6000 കടന്നു
-
ലീഡ് 4000 കടന്നു
യുആർ പ്രദീപിൻ്റെ ലീഡ് 4000 കടന്നു
-
ലീഡ് 2000-ലേക്ക്
ചേലക്കരയിൽ ലീഡ് 2000 കടന്നിരിക്കുന്നു
-
Chelakkara By-Election Result: പ്രദീപിൻ്റെ ലീഡ് നില 2000 കടന്നു
ദേശമംഗലം പഞ്ചായത്തിലെ വോട്ടുകൾ പുരോഗമിക്കുന്നതിനിടെ യു ആർ പ്രദീപിൻ്റെ ലീഡ് നില 2000 കടന്നു.
-
Chelakkara By-Election Result: രണ്ടാംസ്ഥാനത്ത് രമ്യ
ചേലക്കരയിൽ രണ്ടാംസ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്.
-
Chelakkara By-Election Result: ദേശമംഗലത്തെ വോട്ടെണ്ണുന്നു
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന് 2636 വോട്ട് ലീഡാണ് പ്രദീപിൻ്റെ സ്വന്തം പഞ്ചായത്തായ ദേശമംഗലത്ത് കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 148 വോട്ടായി ലീഡ് കുറഞ്ഞിരുന്നു.
-
Chelakkara By-Election Result: ശുഭാപ്തി വിശ്വാസത്തിൽ എൽഡിഎഫ്
യു ആർ പ്രദീപിൻ്റെ സ്വന്തം പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. വരവൂർ പഞ്ചായത്തിൽ 1890 വോട്ട് ലീഡ് പിടിച്ചതോടെ ചേലക്കര മണ്ഡലത്തിൽ മതന്യൂനപക്ഷങ്ങൾ തങ്ങളെ കൈവിട്ടില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എൽഡിഎഫ്.
-
Chelakkara By-Election Result:ചേലക്കരയിൽ ആദ്യ സൂചന ഇടത്തോട്ട്
ചേലക്കരയിൽ സീറ്റ് നിലനിർത്തുക എന്നത് എൽഡിഎഫിന് വളരെ സുപ്രാധാനമാണ്. ആദ്യ സൂചന പുറത്തുവരുമ്പോൾ എൽഡിഎഫിന് തന്നെയാണ് ഭൂരിപക്ഷം. വരവൂരിലെ വോട്ടുകൾ എണ്ണിയപ്പോൾ 1890 ആണ് പ്രദീപിൻ്റെ ലീഡ്.
-
Chelakkara By-Election Result: ആദ്യ റൗണ്ടിൽ പ്രദീപ് മുന്നിൽ
അടുത്ത റൗണ്ട് എണ്ണിത്തുടങ്ങി. ആദ്യ റൗണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 1771 വോട്ടിന് ലീഡ് ചെയ്യുന്നു.
-
Chelakkara By Election Result: ലീഡ് 1000-ലേക്ക്
യുആർ പ്രദീപിൻ്റെ ലീഡ് 1000-ലേക്ക്
-
Chelakkara By Election Results: ചേലക്കരയിൽ ഇവിഎം എണ്ണി തുടങ്ങി
ചേലക്കരയിൽ ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി
-
Chelakkara BY Election Results: 100 കടന്ന് പ്രദീപ്
ചേലക്കരയിൽ യു.ആർ പ്രദീപിൻ്റെ ലീഡ് 100 കടന്നു
-
യുആർ പ്രദീപ് മുന്നിൽ
ആദ്യ ഫല സൂചനകളിൽ യുആർ പ്രദീപിന് നേരിയ ലീഡ്
-
Chelakkara By Election 2024: വോട്ടെണ്ണൽ ആരംഭിച്ചു
വോട്ടെണ്ണൽ ആരംഭിച്ചു, 8.15 മുതൽ ആദ്യ ഫലങ്ങൾ
-
Chelakkara Assembly constituency : ആദ്യ എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ
വോട്ടെണ്ണലിന് മിനിട്ടുകൾ മാത്രം, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ
-
Chelakkara By Election Counting : ചേലക്കരയിൽ സ്ട്രോങ്ങ് റൂം തുറക്കുന്നു
ചേലക്കരയിൽ സ്ട്രോങ്ങ് റൂം തുറക്കുന്നു, ഉള്ളത് രണ്ട് സ്ട്രോങ്ങ് റൂമുകൾ
-
Chelakkara By Election: നിർണ്ണായക മത്സരമോ
ചേലക്കരയിൽ നിർണ്ണായക മത്സരമോ
-
Chelakkara By Election Results: വോട്ടെണ്ണൽ ഉടൻ
ചേലക്കരയിലെ ജനവിധി ഉടൻ അറിയാം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ
-
Chelakkara By-Election Result: 18000 വോട്ടിന്റെ ഭൂരിപക്ഷം
ചേലക്കരയിൽ 18000 വോട്ടിന്റെ ഭൂരിപക്ഷം യു ആർ പ്രദീപ് നേടുമെന്നാണ് സിപിഐഎം വാദം. അയ്യായിരമെങ്കിലും ഭൂരിപക്ഷം ഉറപ്പെന്ന് നേതാക്കൾ പറയുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് ഫലത്തിൽ തെല്ലും ആശങ്കയില്ലെന്നാണ് എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് പറയുന്നത്.
-
Chelakkara By Election Results : ആത്മവിശ്വാസത്തിൽ യുആർ പ്രദീപ്
ചേലക്കരയിൽ ആത്മവിശ്വാസത്തോടെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ്
-
Chelakkara By-Election Result: വാശിയേറിയ പോരാട്ടം
ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ചേലക്കരയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
-
Chelakkara By-Election Result: പോളിങ്ങിൽ നാല് ശതമാനം കുറവ്
ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77 ശതമാനം വോട്ടാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ നാല് ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയം.
-
Chelakkara By-Election Result: ചേലക്കര ആര് പിടിക്കും?
ചേരക്കരയിൽ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിക്കും. ആദ്യഫലം 8.30ഓടെ തന്നെ ലഭ്യമാകും. ആദ്യം പോസ്റ്റൽ വോട്ടുകളാവും എണ്ണുക. പിന്നീട് ഇവിഎം വോട്ടുകൾ എണ്ണിതുടങ്ങും. ചേലക്കര ആര് പിടിക്കുമെന്ന് ആകാംക്ഷയിലാണ് മുന്നണികൾ.
-
Chelakkara By-Election Result: ഏകീകൃത സംവിധാനമൊരുക്കി കമ്മീഷൻ
ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. കമ്മീഷന്‍റെ വെബ്സൈറ്റിലും വോട്ടര്‍ഹെല്‍പ് ലൈന്‍ആപ്പിലും തത്സമയം ഫലം അറിയാൻ സാധിക്കും.
-
Chelakkara By-Election: വരവൂർ ആദ്യം എണ്ണും
വരവൂർ പഞ്ചായത്തിലെ വോട്ടെണ്ണൽ ആകും ആദ്യം നടക്കുക. ദേശമംഗലം, ചെറുതുരുത്തി പഞ്ചായത്തുകൾ പിന്നീടെണ്ണും. എൽഡിഎഫിന് വ്യക്തമായ മേൽക്കൈയുള്ള പഞ്ചായത്തുകളാണ് ഇവിടം. കുറഞ്ഞത് 2500 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യുഡിഎഫിൻ്റെ അവകാശവാദം.
-
Chelakkara By-Election: മണ്ഡലത്തിൽ ഇന്ന് ഡ്രൈ ഡേ
വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ഇന്ന് കളക്ടർ ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഇന്ന് അവധിയും നൽകി.
-
Chelakkara By-Election: എല്ലാവിധ സഹകരണവും ഉണ്ടാകണം; റിട്ടേണിങ് ഓഫീസർ
വോട്ടെണ്ണൽ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നതിന് പൊതുസമൂഹത്തിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകണമെന്നും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കണമെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചിരുന്നു.