Chelakkara By-Election Result 2024: സസ്പെൻസ് ഒന്നുമില്ല, യു ആർ പ്രദീപ് തന്നെ; ‘ചുവന്ന്’തുടുത്ത് ചേലക്കര

Chelakkara By-Election Result U R Pradeep Won: വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ യു ആർ പ്രദീപ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ഏകദേശം 10,000ത്തോട് അടുത്താണ് നിലവിലെ ലീഡ് നില. ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾത്തന്നെ പ്രദീപിൻ്റെ വിജയം ഉറപ്പിച്ചിരുന്നു. രണ്ടാം സ്ഥാനത്താണ് കോൺ​ഗ്രസിൻ്റെ രമ്യ ഹരിദാസ്.

Chelakkara By-Election Result 2024: സസ്പെൻസ് ഒന്നുമില്ല, യു ആർ പ്രദീപ് തന്നെ; ചുവന്ന്തുടുത്ത് ചേലക്കര
Updated On: 

23 Nov 2024 14:36 PM

കേരളക്കര വാശിയോടെ നോക്കികണ്ട ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന് വിജയം. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ യു ആർ പ്രദീപ് വിജയം ഉറപ്പിച്ചിരിക്കുന്നത്. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് ചേലക്കരയിൽ വിജയം ഉറപ്പിച്ചത്. ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾത്തന്നെ പ്രദീപിൻ്റെ വിജയം ഉറപ്പിച്ചിരുന്നു. 2016ൽ ലഭിച്ച 10,200 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇക്കുറി യു ആർ പ്രദീപ് മറികടന്നത്.രണ്ടാം സ്ഥാനത്താണ് കോൺ​ഗ്രസിൻ്റെ രമ്യ ഹരിദാസാണുള്ളത്.

ചെങ്കോട്ടയാണ് ഈ ചേലക്കര എന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വിലയിരിത്തിക്കൊണ്ടുള്ള ചേലക്കര മുൻ എംഎൽഎയും ആലത്തൂർ എംപിയുമായ കെ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. ചേലക്കരയിൽ ഭരണവിരുദ്ധവികാരം ഇല്ലെന്നാണ് കെ രാധാകൃഷ്ണൻ പറയുന്നത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നതിൻറെ തെളിവാണ് ചേലക്കരയിലെ മുന്നേറ്റമെന്ന് യു ആർ പ്രദീപ് വിജയത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.

ഇടതുപക്ഷം ഞങ്ങളെ കൈവിടില്ലെന്ന് ഉറപ്പായിരുന്നുവെന്നും യു ആർ പ്രദീപ് പറഞ്ഞു. രമ്യ ഹരിദാസ് (യുഡിഎഫ്), യുആർ പ്രദീപ് (എൽഡിഎഫ്), കെ ബാലകൃഷ്ണൻ (എൻഡിഎ) എന്നിവരായിരുന്നു ഉപതിരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികൾ. കെ രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലേക്കാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

വിവാദങ്ങൾക്കിടയിലും ചേലക്കരയിൽ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സമ്മേളനങ്ങളില്‍ അത് കൂടുതല്‍ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. ചേലക്കരയില്‍ ഏഴിടങ്ങളിൽ പ്രചാരണത്തിനായി മുഖ്യമന്ത്രിയെത്തിയിരുന്നു. തൃശൂര്‍ പൂരം കലക്കല്‍ കരുവന്നൂര്‍ വിവാദം അടക്കം കടുത്ത വിവാദങ്ങള്‍ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണ് എല്‍ഡിഎഫ് വിജയം കൈവരിച്ചിരിക്കുന്നത്. 2026 ലേക്ക് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത് കൂടിയാണ് ഈ വിജയം. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം ഇതാദ്യമായാണ് ഒരു ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Updating….

 

 

Related Stories
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
Irinchayam Bus Accident: ഇരിഞ്ചയത്ത് ബസ് അപകടം; സ്ലാബ് തകർന്ന് യാത്രക്കാർ ഓടയിൽ വീണു; അതിവേഗത്തിൽ രക്ഷാപ്രവർത്തനം
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ