5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

U R Pradeep: ചേലക്കരയിലെ ചെന്താരകം; യു ആർ പ്രദീപ് തിരുത്തി കുറിച്ചത് സ്വന്തം ഭൂരിപക്ഷം

CPM Leader UR Pradeep Profile: നിലവിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാനാണ് യു ആർ പ്രദീപ്. ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സിപിഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പികെഎസ് ജില്ലാ കമ്മിറ്റി അംഗം, കെഎസ്കെടിയു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്.

U R Pradeep: ചേലക്കരയിലെ ചെന്താരകം; യു ആർ പ്രദീപ് തിരുത്തി കുറിച്ചത് സ്വന്തം ഭൂരിപക്ഷം
യു ആർ പ്രദീപ് (Image Credits: Facebook)
neethu-vijayan
Neethu Vijayan | Published: 23 Nov 2024 13:58 PM

എൽഡിഎഫിൻ്റെ ചെങ്കോട്ടെയെന്ന് തന്നെ ഇനി ചേലക്കരയെ വിശേഷിപ്പിക്കാം. തുടർച്ചയായി ആറ് തവണ സിപിഎം സ്ഥാനാർത്ഥികളെ വിജയിപ്പിച്ച ചേലക്കര നിയോജക മണ്ഡലത്തിൽ ഇത്തവണ മത്സരത്തിനിറങ്ങിയ യു ആർ പ്രദീപ് വമ്പിച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചേലക്കരയുടെ മുൻ എംഎൽഎ കൂടിയായ പ്രദീപ് ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. നിലവിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാനാണ് യു ആർ പ്രദീപ്. ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സിപിഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പികെഎസ് ജില്ലാ കമ്മിറ്റി അംഗം, കെഎസ്കെടിയു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേ​ഹം പ്രവർത്തിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ സ്ഥാനം ഉറുച്ചുനിന്നെങ്കിലും ചേലക്കര നിയോജക മണ്ഡലത്തിൽ അത് ബാധിച്ചിരുന്നില്ല എന്നുതന്നെ പറയാം. 2016 മുതൽ 2021 വരെ കെ രാധാകൃഷ്ണന്റെ പിൻഗാമിയായി അഞ്ചുവർഷം ചേലക്കര എംഎൽഎ ആയിരുന്നു യു ആർ പ്രദീപ്. ആ കാലയളവിൽ നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്. പ്രളയ കാലത്ത് നാടിന് നട്ടെല്ലായി നടത്തിയ ഇടപെടലിൽ ചേലക്കരയും ചെന്താരകമായി പ്രദീപ് മാറുകയായിരുന്നു.

കോവിഡ് മഹാമാരി കാലത്തെ ഇടപെടലുകളും ഏറെ ശ്രദ്ദ നേടിയിരുന്നു. 2022 മുതൽ തന്നെ സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനാണ് പ്രദീപ്. പട്ടികവർഗ വിഭാഗക്കാർക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കിയ അദ്ദേഹം കോർപറേഷന് നേടികൊടുത്ത ലാഭം ചെറുതായിരുന്നില്ല. ചേലക്കരയുടെ എംഎൽഎയായിരുന്ന കാലത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ചേലക്കര പാളൂർ തെക്കേപുരക്കൽ പരേതരായ രാമന്റെയും ശാന്തയുടെയും മകനാണ് യു ആർ പ്രദീപ്. അച്ഛൻ സൈന്യത്തിലായിരുന്നത് കൊണ്ട് ഡിഫൻസ് സ്കൂളിലായിരുന്നു പ്രദീപ് തൻ്റെ വിദ്യാഭ്യാസ കാലം പൂർത്തിയാക്കിയത്. പിന്നീട്, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎയും കമ്പ്യൂട്ടർ അപ്ലിക്കേഷനും പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. പൊതുപ്രവർത്തന രം​ഗത്തേക്ക് കാലെടുത്ത് വച്ചതോടെ ജോലി ഉപേക്ഷിച്ചു. പിന്നീട് 1997-ൽ സിപിഐഎം പ്രവർത്തകനായ പ്രദീപ്, 2000-ൽ പാർട്ടിയിൽ അംഗമായി.

2000-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രദീപ് മികച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം ആ നാടിന് നേടിക്കൊടുത്തു. പഞ്ചായത്തിൽ ഇടത് മുന്നണിക്ക് തുടർ ഭരണം നേടിക്കൊടുത്ത പ്രദീപ് 2005-2010 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചു. അതിനിടെ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. 2015-ൽ വീണ്ടും ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായ പ്രദീപ്, 2016-ൽ ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് എംഎൽഎ സ്ഥാനത്തേക്ക് പ്രവേശിച്ചു. നിലവിൽ പ്രദീപ്, സിപിഐഎം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗവും, കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.