5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chelakkara BJP: ‘ഇസ്ലാമിന്റെ വളര്‍ച്ച ക്രൈസ്തവര്‍ക്ക് ദോഷം ചെയ്യും’; ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖയുമായി ബിജെപി

Chelakkara Assembly By Elections 2024: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ മണ്ഡലത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുകയാണ്. രാഷ്ട്രീയ ഇസ്ലാമിന്റെ വളര്‍ച്ച ക്രൈസ്തവര്‍ക്ക് ദോഷം ചെയ്യും. ഇടത്-വലത് മുന്നണികള്‍ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്നും ലഘുലേഖയില്‍ പറയുന്നു.

Chelakkara BJP: ‘ഇസ്ലാമിന്റെ വളര്‍ച്ച ക്രൈസ്തവര്‍ക്ക് ദോഷം ചെയ്യും’; ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖയുമായി ബിജെപി
ബിജെപി വിതരണം ചെയ്ത ലഘുലേഖയും ബിജെപി പതാകയും (Image Credits: Social Media)
shiji-mk
SHIJI M K | Updated On: 11 Nov 2024 07:41 AM

തൃശൂര്‍: ചേലക്കര മണ്ഡലത്തില്‍ വര്‍ഗീയ ലഘുലേഖ വിതരണം ചെയ്ത് ബിജെപി. രാഷ്ട്രീയ ഇസ്ലാമിനെതിരെ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ലഘുലേഖ വിതരണം. തൃശൂര്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളര്‍ച്ച ക്രൈസ്തവര്‍ക്ക് ദോഷം ചെയ്യുമെന്നാണ് ബിജെപി പ്രചാരണം നടത്തുന്നത്.

രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ മണ്ഡലത്തിലെ ക്രൈസ്തവ ഭവനങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുകയാണ്. രാഷ്ട്രീയ ഇസ്ലാമിന്റെ വളര്‍ച്ച ക്രൈസ്തവര്‍ക്ക് ദോഷം ചെയ്യും. ഇടത്-വലത് മുന്നണികള്‍ ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്നും ലഘുലേഖയില്‍ പറയുന്നു.

Also Read: Wayanad By-Election 2024 : പരസ്യപ്രചാരണം അവസാന ലാപ്പിലേക്ക് ; തിരുനെല്ലി ക്ഷേത്രത്തില്‍ ദർശനം നടത്തി പ്രിയങ്ക; കലാശക്കൊട്ട് നാളെ

“രാഷ്ട്രീയ ഇസ്ലാമിന്റെ വളര്‍ച്ച കേരളത്തില്‍ ഏറ്റവുമധികം ദോഷം ചെയ്യാന്‍ പോകുന്നത് ഇവിടെയുള്ള ക്രിസ്ത്യന്‍ സമുദായത്തിനായിരിക്കും. ക്രൈസ്തവര്‍ അന്ധമായ രാഷ്ട്രീയ അടിമത്തമുപേക്ഷിച്ച് ഐക്യത്തോടെ നിലനിന്നാല്‍ മാത്രമേ ഇവിടെ അതിജീവനം സാധ്യമാകൂ. ഇസ്ലാമിക പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന ഇടതു വലതു മുന്നണികളെ ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കുന്നതിന് ഇനിയും വൈകരുത്. രാഷ്ട്രത്തിനും സമൂഹത്തിനും ഭീഷണിയായ ഇത്തരം അധിനിവേശ രാഷ്ട്രീയ പ്രവണതകള്‍ക്കെതിരെ സധൈര്യം മുന്നോട്ടു വരണമെന്നും നിങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്നു,” ലഘുലേഖയില്‍ പറയുന്നു.

കാളിയാ റോഡ് ചര്‍ച്ച് ഇടവകയിലാണ് കഴിഞ്ഞ ദിവസം ലഘുലേഖ വിതരണം നടന്നത്. മണ്ഡലത്തിലെ എല്ലാ വീടുകളിലും ലഘുലേഖ എത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പാലക്കാട്ടെ അഗ്രഹാരങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് ക്രൈസ്തവ മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് ബിജെപി പ്രചാരണം നടത്തുന്നത്. കൂടാതെ മുനമ്പം ഭൂപ്രശ്‌നവും മൂവാറ്റുപുഴ നിര്‍മല കോളേജിലെ നിസ്‌കാര മുറി വിവാദവും ബിജെപി ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.

Also Read: Chelakkara By Election : ചേലക്കരയിൽ മദ്യനിരോധനം പ്രഖ്യാപിച്ചു; നാല് ദിവസം ഡ്രൈ ഡേ

പാലക്കാടും ചേലക്കരയിലും ഒരുപോലെയുള്ള പ്രചാരണ രീതിക്കാണ് ബിജെപി നേതൃത്വം നല്‍കുന്നതെന്നാണ് വിവരം. ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരമറിയിക്കണം. എന്നാല്‍ ഈ ലഘുലേഖയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ലഘുലേഖകള്‍ തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്തതെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിവരങ്ങളാണ് ലഘുലേഖയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

അതേസമയം, വയനാട്ടിലും ചേലക്കരയിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പാലക്കാട് ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് നടക്കും. വയനാട്ടില്‍ കൊട്ടിക്കലാശത്തിന് രാഹുല്‍ ഗാന്ധിയും എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക ഗാന്ധിക്കൊപ്പം ബത്തേരിയിലും തിരുവമ്പാടിയിലും രാഹുല്‍ ഗാന്ധി കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. വയനാടും ചേലക്കരയിലും നവംബര്‍ 13നാണ് വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 23നാണ് വോട്ടെണ്ണല്‍.

Latest News