Thrissur Bank Robbery: ചാലക്കുടി ബാങ്ക് കവർച്ച: പ്രതി പിടിയിൽ

Chalakkudy Federal Bank Theft: ചാലക്കുടി സ്വദേശിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് പത്ത് ലക്ഷം രൂപം പോലീസ് പിടിച്ചെടുത്തു.

Thrissur Bank Robbery: ചാലക്കുടി ബാങ്ക് കവർച്ച: പ്രതി പിടിയിൽ

പ്രതി റിജോ ആൻ്റണി

Updated On: 

16 Feb 2025 20:32 PM

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ചാലക്കുടി സ്വദേശിയാണ് പിടിയിലായത്. പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പോലീസ് പിടിയിലായത്. കവർച്ച നടത്തിയ പണത്തിൽ നിന്ന് 5 ലക്ഷം രൂപ ഇയാൾ ചെലവഴിച്ചെന്നാണ് പോലീസ് പറയുന്നത്. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു. 10 ലക്ഷം രൂപ പ്രതിയിൽ നിന്നും കണ്ടെടുത്തു.

ഇക്കാര്യം തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറും റൂറൽ എസ്പി ബി. കൃഷ്ണകുമാർ സ്ഥിരീകരിച്ചു. കടബാധ്യത തീർക്കാനാണ് ഇയാൾ ബാങ്കിൽ നിന്ന് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ വീട്ടിൽ നിന്നാണ് പിടിക്കൂടിയത്.കവർച്ച നടത്തി മൂന്നാം ദിവസമാണ് ഇയാൾ പിടിയിലാകുന്നത്.കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്തേക്ക് പോയ ഇയാളുടെ സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും പരിശോധിച്ചാണ് പോലീസ് പിടിക്കൂടിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്യ്ത വരികയാണ്.

Also Read:കൊള്ളയടിച്ചത് ‘പഠിച്ച കള്ളന്‍’; പ്രതി ബാങ്കിനെക്കുറിച്ച് കൃത്യമായി അറിയാവുന്നയാള്‍ ? സിസിടിവി ദൃശ്യങ്ങള്‍ പിടിവള്ളിയാകുമെന്ന് പ്രതീക്ഷ

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടന്നത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സംഭവം. സ്കൂട്ടറിൽ എത്തിയ ഇയാൾ ഹെൽമെറ്റും ജാക്കറ്റ് ധരിച്ചാണ് എത്തിയത്. ക്യാഷ് കൗണ്ടർ കസേര ഉപയോഗിച്ച് തല്ലിതകർത്താണ് പണം മോഷ്ടിച്ചത്. കൗണ്ടറിൽ 45 ലക്ഷം രൂപ കെട്ടുകളായി സൂക്ഷിച്ചിരുന്നുവയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതംവരുന്ന മൂന്ന് കെട്ടുകളാണ് മോഷ്ടാവ് എടുത്തത്. മൂന്നുമിനിറ്റിനുള്ളില്‍ മോഷ്ണം നടത്തി ഇയാൾ കടന്നുകളഞ്ഞത്.

Related Stories
Alappuzha Short Circuit Death: കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ അപകടം; മാവേലിക്കരയിൽ 6 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു
45 Lakh for Fancy Number: 45 ലക്ഷം പോയാലെന്താ, ഫാന്‍സി നമ്പര്‍ കിട്ടിയില്ലേ; കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്ക് കമ്പനി
Road Accident Death: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി ഇറങ്ങി; തൃശൂരിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
MA Baby: വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി
Vande Bharat Food Spill: താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനില്‍
Kerala Weather update: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; താപനില മുന്നറിയിപ്പും തുടരുന്നു
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ?
സ്വർണം വാങ്ങിക്കാൻ പറ്റിയ ദിവസം ഏതാണ്?
ക്ഷേത്ര പ്രദക്ഷിണം എപ്പോഴൊക്കെയാണ് ഉത്തമം?
വേനൽക്കാലത്ത് കാൽ പൊട്ടുന്നത് എങ്ങനെ ഒഴിവാക്കാം