Chalakkudy Federal Bank Robbery: അയച്ച പൈസയെല്ലം ധൂർത്ത്; ഭാര്യ വിദേശത്ത് നിന്നു വരും മുൻപ പൈസക്ക് മോഷണം, അങ്കമാലിയിലെ കവർച്ചക്ക് പിന്നിൽ
Chalakkudy Federal Bank Robbery Accuse Rijo Antony : പ്രതിക്ക് 50 ലക്ഷത്തിൻ്റെ കടമുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു. ഏറെ വർഷം ഗൾഫിലായിരുന്ന പ്രതി വളരെ അധികം പൈസക്ക് ഒരു വീട് വാങ്ങിയിരുന്നു

തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കൊള്ളയടിച്ച സംഭവത്തിൽ പ്രതി റിൻ്റോ എന്ന് വിളിക്കുന്ന റിജോ ആൻ്റണിയുടെ മൊഴി പുറത്ത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭാര്യ അയച്ച പൈസ മുഴുവൻ ധൂർത്തടിച്ച ഇയാൾ അവർ മടങ്ങി വരും മുൻപ് പൈസ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഷണം നടത്തിയത്. മുന്തിയ ബാറുകളിൽ കയറി മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും സുഹൃത്തുക്കൾക്ക് പാർട്ടി നടത്തുകയും ചെയ്യുകയായിരുന്നു ഇയാളുടെ ശീലമെന്ന് പ്രതിയുടെ മൊഴി ഉദ്ധരിച്ച് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരത്തിൽ പൈസയെല്ലാം തീർന്നതോടെയാണ് മോഷണത്തിലേക്ക് എത്തിയത്. കുറ്റകൃത്യത്തിൻ്റെ ദിവസത്തിന് മുൻപ് റിജോ ബാങ്കിലെത്തിയിരുന്നു. കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ശേഷമാണ് പിറ്റേന്ന് ബാങ്കിൻ്റെ ബ്രേക്ക് സമയത്ത് എത്തിയത്. ബാങ്കിന് എതിർവശത്തുള്ള പോട്ട പള്ളിയിൽ എല്ലാ ദിവസവും റിജോ എത്തുമായിരുന്നു. ഇത്തരത്തിൽ ബാങ്കിൻ്റെ എല്ലാ സെക്യുരിറ്റി സംവിധാനങ്ങളും സിസി ടീവി എവിടെയാണെന്നതടക്കം ഇയാൾ മനസ്സിലാക്കി. പോലീസിനെ വഴി തെറ്റിക്കാൻ ചാലക്കുടിയിൽ പള്ളി പെരുന്നാളിന് പോയ ശേഷം അവിടെ നിന്നും ഒരു സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റ് മാറ്റി.
50 ലക്ഷം കടം
പ്രതിക്ക് 50 ലക്ഷത്തിൻ്റെ കടമുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറയുന്നു. ഏറെ വർഷം ഗൾഫിലായിരുന്ന പ്രതി വളരെ അധികം പൈസക്ക് ഒരു വീട് വാങ്ങിയിരുന്നു. കുവൈറ്റിൽ നഴ്സാണ് റിജോയുടെ ഭാര്യ. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമാണ് പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ. അതേസമയം മോഷ്ചിച്ച പൈസയിൽ നിന്നും 290000 രൂപ പ്രതി കടം വീട്ടിയെന്നും ഒരു കുപ്പി മദ്യം വാങ്ങിയെന്നും പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിലാണ് പ്രതി കവർച്ച നടത്തിയത്. ബാങ്ക് ജീവനക്കാർ ഉച്ച ഭക്ഷണം കഴിക്കാൻ പോയ നേരം നോക്കിയായിരുന്നു മോഷണം. സ്കൂട്ടറിൽ ഹെൽമെറ്റും ജാക്കറ്റും ധരിച്ചെത്തിയ ഇയാൾ ക്യാഷ് കൗണ്ടറിൽ നിന്നും അഞ്ചുലക്ഷം രൂപയുടെ മൂന്ന് കെട്ടുകളുമായാണ് കടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മൂന്നാം ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു.