K Rail: ട്രാക്കിലാണ് കെ റെയിൽ; സാങ്കേതിക -പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി, ശബരി പാതയ്ക്കും പച്ചക്കൊടി

Railway Minister Ashwini Vaishnaw: 25 വർഷമായുള്ള ശബരി ‌റെയിൽ എന്ന സ്വപ്നത്തിനാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാമായിട്ടായിരിക്കും ശബരി റെയിൽ കരാറെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

K Rail: ട്രാക്കിലാണ് കെ റെയിൽ;  സാങ്കേതിക -പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ അനുമതിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി, ശബരി പാതയ്ക്കും പച്ചക്കൊടി

Central Railway Minister Ashwini Vaishnaw ( Image Credits: Social Media)

Updated On: 

03 Nov 2024 17:33 PM

തൃശൂർ: സംസ്ഥാന സർക്കാരിന്റെ സിൽവർ ലെെൻ പദ്ധതിയെ(കെ റെയിൽ) പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തടസ്സങ്ങൾ പരിഹരിച്ച് പുതിയ റിപ്പോർട്ട് സമർപ്പിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയ്യാറാണെന്ന് അദ്ദേ​ഹം പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശബരി റെയിൽപ്പാത കേന്ദ്രസർക്കാർ യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കവേയാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രതികരണം.

ഡൽഹിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ- റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതിക- പാരിസ്ഥിതിക തടസ്സങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥകളോടാണ് കേന്ദ്രസർക്കാരിന് താത്പര്യം. സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ എൻഡിഎ സർക്കാർ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെം​ഗളൂരു മുതൽ ഷൊർണൂർ വരെ നാല് വരി പാത നിർമ്മിക്കും. അതിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. എറണാകുളം – കോട്ടയം- തിരുവനന്തപുരം വഴി മൂന്ന് ലെെനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരി റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

25 വർഷമായുള്ള ശബരി ‌റെയിൽ എന്ന സ്വപ്നത്തിനാണ് കേന്ദ്ര സർക്കാർ പച്ചക്കൊടി വീശിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാമായിട്ടായിരിക്കും ശബരി റെയിൽ കരാർ. ഈ കരാറിനെ അടിസ്ഥാനമാക്കിയായിരിക്കും ശബരി റെയിൽ പൂർത്തികരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

 

സിൽവർ ലെെൻ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ സമരവുമായി രം​ഗത്തെത്തിയിരുന്നു. പദ്ധതി വെെകാൻ കാരണം കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കാത്തത് മൂലമാണെന്നും സർക്കാർ പറയുന്നു. കെ റെയിൽ ഇനി വരില്ലെന്നും പദ്ധതി മുടക്കിയത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഈ വർഷം ആദ്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തിയിരിക്കുന്നത്. കെ റെയിൽ, ശബരി റെയിൽ വിഷയങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായല്ല കേന്ദ്രമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെ 11 ജില്ലകളിലൂടെ വെറും നാല് മണിക്കൂറിൽ യാത്ര സാധ്യമാകുക എന്നതായിരുന്നു സിൽവർ ലെെനിലൂടെ ‌സംസ്ഥാന സർക്കാർ ലക്ഷ്യം വച്ചത്. പ​ദ്ധതി നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്രാനുമതി തേടി ഡിപിആർ സമർപ്പിച്ചിട്ട് നാലു വർഷം കഴിഞ്ഞിട്ടും പദ്ധതി കടലാസിൽ ഒതുങ്ങി. 2020 ജൂൺ 17-നാണ് കേന്ദ്രസർക്കാരിന് ഡിപിആർ (Detailed Project Report) സമർപ്പിച്ചത്.

Related Stories
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണോ? ഒന്നാം സമ്മാനം 75 ലക്ഷം ‘ഫാന്റസി’ നമ്പറിന്‌! വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Raj Murder Case: കേരളത്തില്‍ അവസാന വധശിക്ഷ നടപ്പാക്കിയത് 34 വര്‍ഷം മുമ്പ്; ശിക്ഷ കാത്ത് ജയില്‍ കഴിയുന്നവര്‍ 39 പേര്‍
Sharon Raj Murder Case: റഫീഖ ബീവിയ്ക്ക് കൂട്ടായി ഗ്രീഷ്മ; രണ്ടുപേര്‍ക്കും തൂക്കുകയര്‍ വിധിച്ചത് ഒരേ ജഡ്ജി
Sharon Raj Murder Case : ആദ്യം കോടതിയിൽ കരച്ചിൽ, വിധി കേട്ടിട്ടും കൂസലില്ലാതെ ഗ്രീഷ്മ
Neyyattinkara Gopan Death: നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കും പ്രമേഹവും, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
Sharon Murder Case Verdict: ‘എന്റെ പൊന്ന് മോന് നീതി കിട്ടി, ജഡ്ജിക്ക് ഒരായിരം നന്ദി’; പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ അമ്മ
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍