5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സംസ്ഥാനത്ത് ചൂട് കനക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഏപ്രിൽ 20 മുതൽ 24 വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് ചൂട് കനക്കുന്നു; ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Heat waves in Kerala
neethu-vijayan
Neethu Vijayan | Published: 20 Apr 2024 15:10 PM

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഏപ്രിൽ 20 മുതൽ 24 വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ചൂടുയരും. ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും.

കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാമെന്നും മുന്നറിയിപ്പിൽ പറയുന്നു. സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ വർധനവുണ്ടാകുക. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 20 മുതൽ 24 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുമുണ്ട്.