Ganja in Home: തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് ചെടികൾ; കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍
Ganja Plant at Home in Thiruvananthapuram: ജതിനൊപ്പം ഒരു ബിഹാർ സ്വദേശിയും, ഉത്തർപ്രദേശ് സ്വദേശിയും ഈ വീട്ടിൽ താമസിക്കുന്നുണ്ട്. എന്നാൽ, കഞ്ചാവ് ചെടികൾ നട്ടത് താൻ തന്നെയാണെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു.

തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേന്ദ്രസർക്കാർ ജീവനക്കാരൻ പിടിയിൽ. തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി ജതിൻ ആണ് എക്സൈസ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിൻ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ടെറസിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തുകയായിരുന്നു.
ജതിനൊപ്പം ഒരു ബിഹാർ സ്വദേശിയും, ഉത്തർപ്രദേശ് സ്വദേശിയും ഈ വീട്ടിൽ താമസിക്കുന്നുണ്ട്. എന്നാൽ, കഞ്ചാവ് ചെടികൾ നട്ടത് താൻ തന്നെയാണെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയത് അഞ്ച് കഞ്ചാവ് ചെടികളാണ്. ഇതോടൊപ്പം കഞ്ചാവ് വിത്തുകളും ഇത് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും എക്സൈസ് അവിടെ നിന്നും പിടിച്ചെടുത്തു.
ALSO READ: ചികിത്സയ്‌ക്കെത്തിയ അര്‍ബുദരോഗിയുടെ പണം കവര്‍ന്നു; പ്രതി അറസ്റ്റിൽ
കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ 68കാരിയിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ
പുനലൂർ താലൂക്ക് ആശുപത്രിയിലെ കാൻസർ കെയർ സെന്ററിൽ കീമോതെറാപ്പി ചികിത്സയ്ക്കെത്തിയ കാൻസർ രോഗിയായ 68കാരിയുടെ പണം കവർന്നു. 8,600 രൂപയാണ് മോഷണം പോയത്. സംഭവത്തിൽ തിരുവല്ല പുളിയാറ്റൂർ തോട്ടപ്പുഴശ്ശേരിയിൽ ഷാജൻ ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായി പുനലൂർ പൊലീസ് എസ്എച്ച്ഒടി രാജേഷ്കുമാറാണ് അറിയിച്ചത്.
ഏപ്രിൽ ഏഴിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിലായിരുന്നു 68കാരി പണം വെച്ചിരുന്നത്. കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങിക്കുന്നതിനായി നോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഓട്ടോറിക്ഷ ഡ്രൈവർ മരുതിമൂട് സ്വദേശി അറിയുന്നത്. ഉടനെ തന്നെ അദ്ദേഹം ആശുപത്രി സൂപ്രണ്ടിനും പുനലൂർ പൊലീസിനും പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു.