5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Landslide: പ്രഖ്യാപനം വാക്കുകളിൽ മാത്രം; വയനാട് ദുരന്തത്തിൽ കേരളത്തിന് കേന്ദ്ര സഹായമില്ല

Wayanad Landslide Central Government Fund: മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഈ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള സംസ്ഥാനങ്ങൾക്ക് സഹായം പ്രഖ്യാപിക്കുക.

Wayanad Landslide: പ്രഖ്യാപനം വാക്കുകളിൽ മാത്രം; വയനാട് ദുരന്തത്തിൽ കേരളത്തിന് കേന്ദ്ര സഹായമില്ല
പ്രതീകാത്മക ചിത്രം (Image courtesy : file image, PTI)
Follow Us
athira-ajithkumar
Athira CA | Published: 01 Oct 2024 07:52 AM

ന്യൂഡൽഹി: കേരളത്തിന്റെ ഹൃദയം തകർത്ത വയനാട് ദുരന്തം നടന്ന് രണ്ട് പിന്നിട്ടിട്ടും അവ​ഗണന തുടർന്ന് കേന്ദ്രസർക്കാർ. മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പ്രളയ സഹായത്തിൽ കേരളം ഉൾപ്പെട്ടിട്ടില്ല. മൂന്ന് സംസ്ഥാനങ്ങൾക്ക് വേണ്ടി എസ്ഡിആർഎഫിലേക്ക് (State Disaster Response Fund -SDRF) ദേശീയ ദുരന്തനിവാരണ നിധിയിൽ(National Disaster Response Fund -NDRF) നിന്ന് 675 കോടി രൂപയാണ് കേന്ദ്രസർക്കാർ മൂൻകൂറായി അനുവദിച്ചിരിക്കുന്നത്. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വീതമാണ് കേന്ദ്ര സർക്കാർ മുൻകൂറായി നൽകുന്നത്.

കാലവർഷത്തിൽ ഉണ്ടായ നാശനഷ്ടം നേരിടാൻവേണ്ടിയാണ്‌ എസ്ഡിആർഎഫിലേക്ക് കേന്ദ്രവിഹിതം മുൻകൂറായി നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആസം, മിസോറാം, കേരളം, ത്രിപുര, ​നാ​ഗാലാന്റ്, ​ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ കനത്തമഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിരുന്നു. മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഈ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള സംസ്ഥാനങ്ങൾക്ക് സഹായം പ്രഖ്യാപിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

വിദ​ഗ്ധ സമിതി റിപ്പോർട്ട് വന്നാൽ മാത്രമേ കേരളത്തിന് സഹായം ലഭിക്കുകയുള്ളൂ. കേരളം ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ കാലവർഷക്കെടുതിയും പ്രളയവും കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് കേന്ദ്ര റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തതും നാശനഷ്ടമുണ്ടായതും കേരളത്തിലാണ്. എന്നാൽ എസ്ഡിആർഎഫിലേക്ക് കേരളത്തിന് മുൻകൂർ സഹായം നൽകുന്ന‌തിലും തീരുമാനമായിട്ടില്ല. ഉരുൾപ്പൊട്ടലുണ്ടായ പ്രദേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തുകയും അതിജീവിതരുമായി സംസാരിക്കുകയും ചെയ്തിരുന്നു. കേന്ദ്രസഹായം പ്രഖ്യാപിക്കുന്നത് അതിജീവിതരുടെ പുനരധിവാസത്തിന് ഉൾപ്പെടെ സഹായകരമാകും.

വയനാടിനായി അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് നിവേദനം നൽകിയിരുന്നു. കൃത്യമായ വരവ്- ചെലവ് കണക്കുകൾ ഉൾപ്പെടെയുള്ള മെമ്മോറാണ്ടം സമർപ്പിച്ചത് പരിഗണിക്കാതെയാണ് കേരളത്തോട് അവഗണന കാട്ടിയിരിക്കുന്നത്. ഏകദേശം മൂന്നിറലധികം പേരുടെ ജീവനാണ് ഉരുൾകവർന്നെടുത്തത്. പ്രളയ സഹായ ധനപ്രഖ്യാപനത്തില്‍ വിവേചനമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങി പ്രളയ സമാനമായ സാഹചര്യമുള്ള സംസ്ഥാനങ്ങളെ കേന്ദ്രം തഴഞ്ഞെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Latest News