Nitin Jamdar : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ; വിജ്ഞാപനമിറക്കി കേന്ദ്രം

Nitin Jamdar Kerala High Court : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ബോംബെ ഹൈക്കോടതി ജസ്റ്റിസായിരുന്ന നിതിൻ രാദാസിനെ നിയമിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. ആകെ എട്ട് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

Nitin Jamdar : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ; വിജ്ഞാപനമിറക്കി കേന്ദ്രം

ഹൈക്കോടതി (Image Courtesy - Social Media)

Published: 

21 Sep 2024 22:29 PM

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ബോംബെ ഹൈക്കോടതി ജസ്റ്റിസായിരുന്ന നിതിൻ രാംദാസിനെ നിയമിച്ചു. ഇക്കാര്യമറിയിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്. വൈകാതെ തന്നെ ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കേരള ഹൈക്കോടതി ഉൾപ്പെടെ ആകെ എട്ട് ഹൈക്കോടതികളിലാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചത്.

ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ സീനിയർ ജഡ്ജിയാണ് ജസ്റ്റിസ് നിതിൻ ജാംദാർ. ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായയാണ് ഏറ്റവും സീനിയർ. ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവമനുഷ്ടിച്ചിട്ടുള്ള ജസ്റ്റിസ് നിതിന്‍ ജാംദാര്‍ മഹാരാഷ്ട്രയിലെ ഷോലാപൂർ സ്വദേശിയാണ്. മുംബൈയിലെ സർക്കാർ ലോ കോളജിൽ നിന്നാണ് നിയമം പഠിച്ചത്. 2012 ജനുവരി 23നാണ് ഇദ്ദേഹം ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. കേരള ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായ്ക്ക് പകരമാണ് ജസ്റ്റിസ് നിതിൻ ജാംദാർ എത്തുക. ഈ വർഷം ജൂലായിലാണ് ആശിഷ് ജിതേന്ദ്ര ദേശായ് സ്ഥാനമൊഴിഞ്ഞത്. ഗുജറാത്തിലെ വഡോദരയാണ് അദ്ദേഹത്തിൻ്റെ ജന്മസ്ഥലം. നിലവിൽ ഗുജറാത്ത് ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് ആശിഷ് ദേശായ്. നിലവിൽ കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ആണ്. കണ്ണൂരുകാരനായ മുഹമ്മദ് മുഷ്താഖ് 2026 മുതൽ കേരള ഹൈക്കോടതി ജസ്റ്റിസാണ്.

Also Read : Thrissur Pooram : തൃശൂർ പൂരവിവാദം : എഡിജിപി എംആർ അജിത് കുമാർ ഡിജിപിയ്ക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ ആർ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശികളാണ് ജസ്റ്റിസ് കെ ആർ ശ്രീറാമിൻ്റെ കുടുംബം. ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരായ ഹരജി സുപ്രിം കോടതി അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്.

മറ്റ് ചീഫ് ജസ്റ്റിസുമാർ :

ജസ്റ്റിസ് മൻമോഹൻ- ഡൽഹി ഹൈക്കോടതി

ജസ്റ്റിസ് എം എസ് രാമചന്ദ്ര റാവു – ഝാർഖണ്ഡ് ഹൈക്കോടതി

ജസ്റ്റിസ് ഇന്ദ്ര പ്രസന്ന മുഖർജി – മേഘാലയ ഹൈക്കോടതി

ജസ്റ്റിസ് സുരേഷ് കുമാർ കെയ്‌ത് – മധ്യപ്രദേശ് ഹൈക്കോടതി

ജസ്റ്റിസ് തഷി റബ്‌സ്ഥാൻ – ജമ്മു ആൻ്റ് കശ്മീർ, ലഡാക്ക് ഹൈക്കോടതി

ജസ്റ്റിസ് രാജീവ് ശഖ്‌ദർ- ഹിമാചൽ പ്രദേശ് ഹൈക്കോടതി

Related Stories
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍