Vande Bharat Food Spill: താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനില്‍
Catering Workers Attempted to Serve Spilled Food to Passengers on Vande Bharat: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറ്റാനായി ഭക്ഷണ പൊതികൾ എത്തിച്ചിരുന്നു. ഇതാണ് മറിഞ്ഞ് പ്ലാറ്റഫോമിലേക്ക് വീണത്.

എറണാകുളം: വന്ദേഭാരത്തിൽ താഴെവീണ ഭക്ഷണപ്പൊതികൾ യാത്രക്കാർക്ക് വിതരണം ചെയ്യാൻ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനിലാണ് സംഭവം. ട്രെയിനിൽ കയറ്റാനായി എത്തിച്ച ഭക്ഷണ പൊതികളാണ് താഴെ വീണത്. എന്നാൽ ജീവനക്കാർ ഭക്ഷണം താഴെ വീണത് വകവെയ്ക്കാതെ ട്രേകളിൽ നിറച്ച് വിതരണം ചെയ്യാനായി ട്രെയിനിൽ കയറ്റുകയായിരുന്നു. ഇതോടെ യാത്രക്കാർ ഇക്കാര്യം ട്രെയിൻ ജീവനക്കാരെ അറിയിച്ചു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ കയറ്റാനായി ഭക്ഷണ പൊതികൾ എത്തിച്ചിരുന്നു. ഇതാണ് മറിഞ്ഞ് പ്ലാറ്റഫോമിലേക്ക് വീണത്. ഇതിലെ ചില പൊതികളിൽ നിന്ന് ഭക്ഷണം താഴെ വീണിരുന്നു. മിക്ക ഭക്ഷണ പൊതികളും തുറന്ന് പോവുകയും ചെയ്തിരുന്നു.
എന്നാൽ, ഭക്ഷണ പൊതികൾ താഴെ വീണത് വകവെയ്ക്കാതെ കേറ്ററിങ് ജീവനക്കാർ ഭക്ഷണം വീണ്ടും ട്രേകളിൽ നിറച്ച് ട്രെയിനിൽ കയറ്റുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ആണ് ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിച്ചത്. കൂടാതെ, റെയിൽ മദദ് പോർട്ടലിൽ അവർ പരാതിപ്പെടുകയും ചെയ്തു. ഇതോടെ ഭക്ഷണം ബുക്ക് ചെയ്തവർക്ക് പകരമായി മറ്റൊന്ന് നൽകാമെന്ന് ട്രെയിൻ ജീവനക്കാർ ഉറപ്പ് നൽകി.