5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Caste Abuse In Kakkanadu Jail: ‘പുലയർക്ക് പാടത്ത് വല്ലോ പണിക്ക് പോയാൽ പോരെ’; കാക്കനാട് ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപം, ഡോക്ടർക്കെതിരെ കേസ്

Caste Abuse In Kakkanadu Jail: കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം. ജില്ലാ ജയിലിലെ ഡോക്ടർക്കെതിരെ ഫാർമസിസ്റ്റ് പരാതി നൽകി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്.

Caste Abuse In Kakkanadu Jail: ‘പുലയർക്ക് പാടത്ത് വല്ലോ പണിക്ക് പോയാൽ പോരെ’; കാക്കനാട് ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപം, ഡോക്ടർക്കെതിരെ കേസ്
Kakkanad JailImage Credit source: keralaprisons@gov.com
nithya
Nithya Vinu | Published: 21 Mar 2025 11:37 AM

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഗുരുതരമായ ജാതി അധിക്ഷേപം. ജില്ലാ ജയിലിലെ ഡോക്ടർക്കെതിരെ ഫാർമസിസ്റ്റ് പരാതി നൽകി. തന്നെ ജാതി പേര് വിളിച്ചെന്ന ഫാർമസിസ്റ്റ് വിസി ദീപയുടെ പരാതിയിൽ ഡോക്ടർ ബെൽനാ മാർഗ്രറ്റിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി ഉണ്ട്.

‘ പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ’ എന്ന് പറഞ്ഞ് അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. പ്രതി ഉപയോഗിച്ച ശുചി മുറി തന്നെ കൊണ്ട് സ്ഥിരമായി കഴുകിച്ചെന്നും വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.  പരാതിയിൽ കൊച്ചി സിറ്റി പൊലീസ് ഡോക്ടർ ബെൽനാ മാർഗ്രറ്റിനെതിരെ അന്വേഷണം തുടങ്ങി. സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

ALSO READ: ആശമാരുടെ സമരം അവസാനിപ്പിക്കണം; എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം

ഷിബില കൊലപാതകം; യാസിറിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ്

കോഴിക്കോട്: കക്കാട്  ഷിബില കൊലപാതക കേസിൽ പ്രതി യാസിറിന്റെ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്. യാസിറിന്റെ സുഹൃത്തുക്കളിൽ ചിലർ ലഹരിക്ക് അടിമയാണെന്നും താമരശ്ശേരിയിൽ ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖ് ഉൾപ്പെടെയുള്ളവരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ പറഞ്ഞു.

അതേസമയം യാസിറിനെ കസ്റ്റഡിയിൽ വാങ്ങി കൊലപാതകം നടന്ന കക്കാടുള്ള ഷിബിലയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഷിബിലയുടെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ ഇവർ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ  ചികിത്സയിൽ ആയിരിക്കുന്നതിനാൽ നിലവിൽ മൊഴി എടുക്കാൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കുന്ന ഇരുവരും അപകട നില തരണം ചെയ്തതായാണ് വിവരം.

ഷിബിലയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആക്രമണ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. ഷിബില തനിക്ക് ഒപ്പം വരാത്തതിന്റെ വൈരാ​ഗ്യത്തിലാണ് കൊലപ്പെടുത്തിയതെന്ന് യാസിർ മൊഴി നൽകിയിരുന്നു. ഇവരുടെ വിവാഹം നടക്കുന്ന സമയത്തും പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിബിലയുടെ ശരീരത്തില്‍ 11 മുറിവുകളുണ്ടെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമായത്.

കഴിഞ്ഞ ചൊവ്വാഴ്ച സന്ധ്യയോടെ ആയിരുന്നു സംഭവം. ഷിബിലയെ ഭര്‍ത്താവ് യാസിര്‍ കത്തി ഉപയോ​ഗിച്ച് കുത്തി കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയ്ക്കും കുത്തേറ്റു. ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്  യാസിറിനെതിരെ ഷിബില പൊലീസിൽ പരാതി നൽകിയിരുന്നു. ലഹരിക്ക് അടിമയായ യാസിർ നിരന്തരം മർദ്ദിക്കുന്നുവെന്നും തന്റെ സ്വർണം പണയം വച്ച് കിട്ടുന്ന പണം കൊണ്ട് ധൂർത്തടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. എന്നാൽ, പോലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.