5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

Case Against Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസ്. പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

Rahul Mamkootathil: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്
ആഹുൽ മാങ്കൂട്ടത്തിൽImage Credit source: Rahul Mamkootathil FB
abdul-basith
Abdul Basith | Published: 13 Apr 2025 06:43 AM

പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉൾപ്പെടെ വിവിധ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെബി ഹെഡ്ഗെവാറിൻ്റെ പേര് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ച് സംഘർഷഭരിതമായി പോലീസുകാരന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കേസ്.

മാർച്ചിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുനിസിപ്പാലിറ്റിയിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. ഇതിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസിൻ്റെ കൃത്യനിർവഹണം തടയൽ അടക്കം വിവിധ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. പോലീസ് സ്വമേധയാ എടുത്ത കേസാണിത്. ഇതിനൊപ്പം ബിജെപിയും പരാതിനൽകി. സമരക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ പുകഴ്ത്തി വെള്ളാപ്പള്ളി
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ പിണറായിയുടെ ഭരണത്തുടര്‍ച്ചയാണ് വ്യക്തമാക്കുന്നത്. എസ്എൻഡിപി യോഗത്തോട് അദ്ദേഹം സ്വീകരിക്കുന്നത് കരുണാപൂർവമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരുമായുള്ള ഇടപാടുകളിൽ ചില കുറവുകൾ സംഭവിച്ചിട്ടുണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹാരാം കാണാനാണ് ശ്രമിക്കാറുള്ളത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ട്. അധികാരത്തിലേക്ക് മൂന്നാം തവണയും എത്താൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും വെള്ളാപ്പള്ളി നടേശൻ ആശംസിച്ചു.

പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി. ഈഴവർക്ക് ആത്മവിശ്വാസം നൽകുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി എന്ന് മുഖ്യമന്ത്രി പറഞ്ഞു.