5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PV Anvar: തലയടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; ചുങ്കത്തറയിലെ പ്രസംഗത്തില്‍ അന്‍വറിനെതിരെ കേസ്‌

Case filed against PV Anvar: എടക്കര പൊലീസ് കേസെടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി

PV Anvar: തലയടിച്ച് പൊട്ടിക്കുമെന്ന് ഭീഷണി; ചുങ്കത്തറയിലെ പ്രസംഗത്തില്‍ അന്‍വറിനെതിരെ കേസ്‌
പി.വി. അന്‍വര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 03 Mar 2025 06:32 AM

മലപ്പുറം: ഭീഷണി പ്രസംഗത്തില്‍ പി.വി. അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ചുങ്കത്തറയില്‍ അന്‍വര്‍ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ സിപിഎം പ്രാദേശിക നേതൃത്വം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. നിലമ്പൂര്‍ ഡിവൈഎസ്പിക്കാണ് സിപിഎം നേതൃത്വം പരാതി നല്‍കിയത്. തുടര്‍ന്ന് എടക്കര പൊലീസ് കേസെടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി.

മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ്. തലയ്‌ക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ല. പറഞ്ഞുവിടുന്ന തലകള്‍ക്കെതിരെ അടിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കൂറുമാറിയ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. തനിക്ക് ഒപ്പം നടന്നാല്‍ കുടുംബം അടക്കം തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ഇതിനെതിരെ പരാതി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

Read Also : Pathanamthitta Double Murder: പത്തനംതിട്ടയില്‍ ഇരട്ടകൊലപാതകം; ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു

ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയയവുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അന്‍വറിന്റെ ഭീഷണി. ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തിലാണ് അന്‍വര്‍ ഭീഷണി പ്രസംഗം നടത്തിയത്. സിപിഎം ഏരിയാ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭർത്താവ് സുധീർ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.