5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മാസപ്പടി കേസ്; വീണാ വിജയനെ ചോദ്യം ചെയ്യും, ഉടന്‍ സമന്‍സ് അയച്ചേക്കും

വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും പണം നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ സിഎംആര്‍എല്‍ എംഡിയെ ഉള്‍പ്പെടെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണമിടപാട് നടന്നോ എന്നത് തെളിയിക്കാനുള്ള രേഖകളും തെളിവുകളും കണ്ടെത്തുകയും ഇഡിയുടെ ലക്ഷ്യം

മാസപ്പടി കേസ്; വീണാ വിജയനെ ചോദ്യം ചെയ്യും, ഉടന്‍ സമന്‍സ് അയച്ചേക്കും
Veena Vijayan
shiji-mk
Shiji M K | Updated On: 21 Apr 2024 09:24 AM

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ഉടന്‍ ചോദ്യം ചെയ്യും. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പോ ശേഷമോ ആയിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് സൂചന. ചോദ്യം ചെയ്യലിന്റെ തീയതി നിശ്ചയിച്ചുകൊണ്ട് ഉടന്‍ സമന്‍സ് അയക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും പണം നല്‍കിയതുമായി ബന്ധപ്പെട്ട് നേരത്തെ സിഎംആര്‍എല്‍ എംഡിയെ ഉള്‍പ്പെടെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണമിടപാട് നടന്നോ എന്നത് തെളിയിക്കാനുള്ള രേഖകളും തെളിവുകളും കണ്ടെത്തുകയും ഇഡിയുടെ ലക്ഷ്യം.

അതേസമയം, വീണാ വിജയന് ദിവസങ്ങള്‍ക്കുള്ളില്‍ സമന്‍സ് വരുമെന്നും അകത്താകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് കള്ളത്തരങ്ങളില്‍ പങ്കുണ്ടെന്നാണ് ഷാജി ആരോപിക്കുന്നത്. ഇക്കാര്യം 2020ല്‍ നിയമസഭയില്‍ താന്‍ പറഞ്ഞതാണെന്നും ഷാജി അവകാശപ്പെടുന്നുണ്ട്.

‘മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയുള്ള കേസ് വാദിക്കാന്‍ വന്നത് ആരാണെന്ന് അറിയാമോ? വൈദ്യനാഥന്‍. അദ്ദേഹത്തിന് എത്ര രൂപയാണ് നല്‍കിയതെന്ന് അറിയാമോ? 50 ലക്ഷം. ഞങ്ങളുടെ പണം എടുത്തുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് എന്താ അവകാശം. നിങ്ങളുടെ മകള്‍ കുടുങ്ങിയാല്‍ നിങ്ങള്‍ പണം കൊടുക്കേണ്ടേ? എന്റെ പേരില്‍ കേസുണ്ടായിരുന്നല്ലോ. എന്നിട്ട് ആരാണ് കേസ് നടത്തിയത്. ഞാന്‍ അല്ലെ കോടതിയില്‍ പോയത്. നേതാക്കള്‍ ഇവിടെയിരിക്കുന്നുണ്ട്. ചോദിക്ക് പാര്‍ട്ടിയില്‍ നിന്ന് പണം വാങ്ങിയോ എന്ന്,’ കെ എം ഷാജി പറഞ്ഞു. കെഎസ്‌ഐഡിസി മുഖ്യമന്ത്രിക്ക് സ്ത്രീധനം ലഭിച്ചതാണോയെന്നും ഷാജി ചോദിച്ചു.

അതേസമയം, മാസപ്പടി കേസില്‍ കൂടുതല്‍ ആളുകളെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് സാധ്യത. നിലവില്‍ ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ കൂടുതല്‍ പേരിലേക്ക് നീട്ടുന്നത്. കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചപ്പോള്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കാന്‍ കോടി നിര്‍ദേശിച്ചിട്ടില്ലെന്ന് ഇ ഡി വ്യക്തമാക്കി.

അതേസമയം, മാസപ്പടി കേസില്‍ ഇ ഡി വീണ്ടും നോട്ടീസ് അയച്ചതോടെ ഹൈക്കോടതിയെ സമീപിച്ചിരുന്നു സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത. ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും നിയമ വിരുദ്ധമായി തടങ്കലില്‍ വെച്ചെന്നുമാണ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്.