5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kalamassery Accident: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കളമശ്ശേരിയിൽ കാർ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടം

Car Collided with Three Vehicles in Kalamassery: അപകടത്തെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ എത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാ​ഗതം പൂർവ്വസ്ഥിതിയിലായത്.

Kalamassery Accident: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കളമശ്ശേരിയിൽ കാർ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടം
കളമശ്ശേരി ഉണ്ടായ അപകടം Image Credit source: Social Media
nandha-das
Nandha Das | Updated On: 15 Mar 2025 21:53 PM

കൊച്ചി: കളമശ്ശേരി സീപോർട്ട്‌ – എയർപോർട്ട്‌ റോഡിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നാല് കാറുകളാണ് കൂട്ടിയിടിച്ചത്. ഇന്ന് (ശനിയാഴ്‌ച) വൈകീട്ട് ആറരയോടെ ആണ് അപകടം ഉണ്ടായത്. റോഡിന് നടുവിലെ മീഡിയന് മുകളിലൂടെ എത്തിയ കാർ മൂന്ന് വണ്ടികളിൽ ഇടിക്കുകയായിരുന്നു.

കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ പിന്നാലെയാണ് അപകടം നടന്നതെന്നാണ് സൂചന. സീപോർട്ട് – എയർപോർട്ട് റോഡിൽ മീഡിയൻ മുകളിലൂടെ എതിർദിശയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് മൂന്ന് കാറുകളിലാണ് ഇടിച്ചത്. അപകടം നടന്ന ഉടനെ സമീപവാസികൾ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

അപകടത്തിൽ നാല് കാറുകൾക്കും കാര്യമായ തകരാറുകൾ പറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ എത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാ​ഗതം പൂർവ്വസ്ഥിതിയിലായത്. പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ALSO READ: തിരൂർക്കാട് ദേശീയപാതയിൽ കെഎസ്ആർടിസിയും ലോറിയും കൂട്ടിയിച്ച് അപകടം; ഒരു മരണം

കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം

മലപ്പുറം തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. അപകടത്തിൽ 20ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് മാടുകളെ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചത്.