Car Accident: കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ മരിച്ചു

Car Accident CPM Leader Son Dies: കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ ആദർശ് മരിച്ചു. തിരുവനന്തപുരം ലുലുവിലെ ഡെപ്യൂട്ടി മാനേജറായ ആദർശ് ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

Car Accident: കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ മരിച്ചു

ആദർശ്

Published: 

10 Feb 2025 07:40 AM

കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ മരിച്ചു. സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എസ് രാജേന്ദ്രൻ്റെ മകൻ ആദർശാണ് (36) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

Also Read: Elephant Turns Violent: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; ഒരാൾക്ക് ​ഗുരുതര പരിക്ക്

പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ മൈലപ്രയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. റാന്നി ഭാഗത്ത് നിന്നും വരികയായിരുന്ന ആദർശിൻ്റെ കാറ് സിമൻ്റ് കയറ്റി എതിർ ദിശയിൽ വരികയായിരുന്ന ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. ലോറിയിൽ ഇടിച്ച് തെറിച്ച കാർ സമീപത്തെ വീടിൻ്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിൽ ആദർശ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ വാഹനത്തിൻ്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. അപകടദൃശ്യം കണ്ട് ഓടിക്കൂടിയ നാട്ടുകാർക്ക് ആദർശിനെ പുറത്തിറക്കാനായില്ല. പിന്നീട്, പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ച് ആദർശിനെ പുറത്തെടുക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം ലുലുവിലെ ഡെപ്യൂട്ടി മാനേജറായ ആദർശിൻ്റെ അമ്മ ലീനാ കുമാരി. ഭാര്യ മേഘ,മകന്‍ ആര്യന്‍. സഹോദരന്‍ ഡോ.ആശിഷ്.

Related Stories
Thiruvilwamala Car Accident: ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു! തിരുവില്വാമലയില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
Venjaramoodu Mass Murder Case: അഫാന് ആരെയും ആക്രമിക്കാന്‍ കഴിയില്ല; മകനെ സംരക്ഷിച്ച് ഷെമീന
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
ASHA Workers Protest: പ്രതിഷേധം തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍; ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം; ഹെല്‍ത്ത് മിഷന്റെ പരിശീലന പരിപാടി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
Money Fraud Case: വ്യാജനാണ് പെട്ടു പോകല്ലെ… നിയമം തെറ്റിച്ചതിന് പിഴ അടയ്ക്കാൻ സന്ദേശം; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ