Car Accident: കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം; സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ മരിച്ചു
Car Accident CPM Leader Son Dies: കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ ആദർശ് മരിച്ചു. തിരുവനന്തപുരം ലുലുവിലെ ഡെപ്യൂട്ടി മാനേജറായ ആദർശ് ഞായറാഴ്ച രാത്രിയാണ് മരിച്ചത്.

കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ മരിച്ചു. സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എസ് രാജേന്ദ്രൻ്റെ മകൻ ആദർശാണ് (36) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
Also Read: Elephant Turns Violent: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; ഒരാൾക്ക് ഗുരുതര പരിക്ക്
പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ മൈലപ്രയ്ക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. റാന്നി ഭാഗത്ത് നിന്നും വരികയായിരുന്ന ആദർശിൻ്റെ കാറ് സിമൻ്റ് കയറ്റി എതിർ ദിശയിൽ വരികയായിരുന്ന ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. ലോറിയിൽ ഇടിച്ച് തെറിച്ച കാർ സമീപത്തെ വീടിൻ്റെ ഗേറ്റിലിടിച്ചാണ് നിന്നത്. കാറിൽ ആദർശ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ വാഹനത്തിൻ്റെ മുൻ ഭാഗം പൂർണ്ണമായി തകർന്നു. അപകടദൃശ്യം കണ്ട് ഓടിക്കൂടിയ നാട്ടുകാർക്ക് ആദർശിനെ പുറത്തിറക്കാനായില്ല. പിന്നീട്, പത്തനംതിട്ടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ച് ആദർശിനെ പുറത്തെടുക്കുകയായിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം ലുലുവിലെ ഡെപ്യൂട്ടി മാനേജറായ ആദർശിൻ്റെ അമ്മ ലീനാ കുമാരി. ഭാര്യ മേഘ,മകന്‍ ആര്യന്‍. സഹോദരന്‍ ഡോ.ആശിഷ്.