Crime News : സുഹൃത്തായ വീട്ടമ്മയെ കുത്തികൊലപ്പെടുത്തി ക്യാമറമാന്‍ ജീവനൊടുക്കിയ നിലയില്‍; സംഭവം തിരുവനന്തപുരം തമ്പാനൂരില്‍
Thiruvananthapuram Murder Case : ആശയെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കുമാറിനെ കണ്ടെത്തിയത്. ആശയുടെ ദേഹത്തു ക്ഷതമേറ്റ പാടുകളും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി
തിരുവനന്തപുരം: വനിതാ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയതിന് ശേഷം സ്വകാര്യ ചാനലിലെ പ്രോഗ്രാം അസിസ്റ്റന്റ് ക്യാമറമാന്‍ ജീവനൊടുക്കിയ നിലയില്‍. പേയാട് ചെറുപാറ എസ്.ആർ ഭവനിൽ സുനിൽ കുമാറിന്റെ ഭാര്യയും പാങ്ങോട് മിലിറ്ററി ക്യാംപിലെ കരാർ തൊഴിലാളിയുമായ ആശയെ (42) കൊലപ്പെടുത്തിയതിന് ശേഷം പേയാട് പനങ്ങോട് ആലന്തറക്കോണത്ത് സ്വദേശി സി. കുമാർ (52) ആണ് ജീവനൊടുക്കിയത്. തിരുവനന്തപുരം തമ്പാനൂരിലെ കെഎസ്ആർടിസി ടെർമിനലിനു സമീപത്തെ കൊടിയിൽ ടൂറിസ്റ്റ് ഹോമിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ആശയെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കുമാറിനെ കണ്ടെത്തിയത്. ആശയുടെ ദേഹത്തു ക്ഷതമേറ്റ പാടുകളും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ചാനലിലെ ജീവനക്കാര്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ റൂമിലെത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. ശനിയാഴ്ച രാവിലെ ജോലിക്ക് പോയ ആശ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സുനില്‍ രാത്രിയോടെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഭാര്യയുമായി പിരിഞ്ഞാണ് കുമാര്‍ താമസിക്കുന്നത്. നാല് വര്‍ഷത്തിലേറെയായി ആലന്തറക്കോണത്ത് ഒറ്റയ്ക്കായിരുന്നു താമസം. ഏകമകന്‍ ഭാര്യയുടെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയാണ് ആശയുടെ ഭര്‍ത്താവ് സുനില്‍കുമാര്‍. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
Read Also : പത്തനംതിട്ട ബലാത്സംഗക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്, അറസ്റ്റിലായവരുടെ എണ്ണം 30 ആയി
പത്തനംതിട്ട പീഡനക്കേസില്‍ കൂടുതല്‍ അറസ്റ്റ്
പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 30 പേര്‍ അറസ്റ്റിലായി. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പതിമൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ചിലർ ജില്ല വിട്ട് കടന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കേസില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ജില്ല വിട്ട് പുറത്തു പോയവർക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 25 അംഗ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. പ്രതികളുടെ പേരുകള്‍ പെണ്‍കുട്ടി ഡയറിയില്‍ എഴുതിവച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി സിഡബ്ല്യുസിയോട് വെളിപ്പെടുത്തിയത്. 62 പേര്‍ ഉപദ്രവിച്ചെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.
പോത്തൻകോട് കേസില്‍ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റിൽ
പോത്തൻകോട് ഒമ്പത് വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റിൽ. കുട്ടിയെ ഇരുവരും രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നത്.
കുട്ടിയുടെ അമ്മ ഒരു മാസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു. ഇതിന് ശേഷം കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധ്യാപിക മാതാവിനെ ഇക്കാര്യം അറിയിച്ചു. നാട്ടില്‍ തിരിച്ചെത്തിയ മാതാവ് കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കി. പീഡന വിവരം പുറത്തറിയുന്നത് അപ്പോഴാണ്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.