Camel Meat Malappuram: മലപ്പുറത്ത് ഒട്ടക ഇറച്ചി കിലോ 700 രൂപ, പരസ്യത്തിന് പിന്നിലെ സത്യം അന്വേഷിച്ച് പോലീസ്
Malappuram Camel Meat Selling Video : ഇതാദ്യമായാണ് ഒട്ടക ഇറച്ചി സംബന്ധിച്ച് പരസ്യമായി പ്രഖ്യാപനം വരുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Camel Met Selling
മലപ്പുറം: ഒട്ടക ഇറച്ചി കിലോ കിലോ 700 രൂപ, ഇൻസ്റ്റഗ്രാം പേജുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന വീഡിയോയുടെ യഥാർത്ഥ സത്യം അറിയാൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. മലപ്പുറത്ത് നിന്നുള്ളതാണ് വീഡിയോ എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊന്ന് ഇറച്ചിയെടുക്കാൻ നീക്കം. മലപ്പുറം ചീക്കോടും, കാവനൂരിലുമായെത്തിച്ച അഞ്ച് ഒട്ടകങ്ങളെയാണ് ഇറച്ചിക്കായി വിൽക്കുന്നതെന്നാണ് സൂചന. വിലയിലും വ്യത്യാസങ്ങളുണ്ട്. ചീക്കോടിൽ 600 രൂപയാണ് ഒട്ടകമിറച്ചിക്ക് പറഞ്ഞിരിക്കുന്നത്. ആവശ്യക്കാരെ തേടി വാട്സാപ്പ് സന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി ഒട്ടകങ്ങളടങ്ങുന്ന വീഡിയോയും എത്തിയതോടെയാണ് പിന്നിലുള്ള യഥാർത്ഥ കാര്യം എന്താണെന്ന് അറിയാൻ പോലീസും ഇറങ്ങിയത്.
ഒട്ടക ഇറച്ചിക്ക് ഇന്ത്യയിൽ നിരോധനം?
ഇറച്ചിക്കായി ഒട്ടകങ്ങളെ കൊല്ലാനോ ഇറച്ചി വിൽക്കാനോ രാജ്യത്ത് പാടില്ല. നേരത്തെ ഡൽഹിയിൽ നിന്നും 5000 കിലോ ഒട്ടക ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തത്. മുൻപ് തെലുങ്കാന ഹൈക്കോടതി ഇത്തരത്തിലുള്ള ഒട്ടക ഇറച്ചി വിൽപ്പന സംസ്ഥാനത്ത് നിരോധിച്ച് കർശനമായ ഉത്തരവിട്ടിരുന്നു. കേരളത്തിൽ ഇതാദ്യമായാണ് ഒട്ടക ഇറച്ചി സംബന്ധിച്ച് പരസ്യമായി പ്രഖ്യാപനം വരുന്നത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.