Palakkad Byelection 2024: ബീവറേജ് പോയിട്ട് സ്‌കൂള്‍ പോലും തുറക്കില്ല; ഈ ജില്ലക്കാര്‍ക്ക് ബുധനാഴ്ച അവധി

Kerala Public Holiday in November 20th: യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍, എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍ എന്നിവര്‍ തമ്മിലാണ് പാലക്കാട് പോരാട്ടം നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ചട്ടം ലഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സിപിഎമ്മിന്റെയും ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെയും നടപടിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Palakkad Byelection 2024: ബീവറേജ് പോയിട്ട് സ്‌കൂള്‍ പോലും തുറക്കില്ല; ഈ ജില്ലക്കാര്‍ക്ക് ബുധനാഴ്ച അവധി

Bevco Shop | Credits: Screen Grab

Updated On: 

19 Nov 2024 20:47 PM

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നാളെ അവധി. നിയോജക മണ്ഡലത്തിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചു. പാലക്കാട് നിയമസഭ നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാളെ വേതനത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളില്‍ നവംബര്‍ 20ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണം. ഇതുകൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കൂടാതെ, ഉപതിരഞ്ഞടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡല പരിധിയില്‍ നവംബര്‍ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയും വോട്ടെണ്ണല്‍ ദിനമായ നവംബര്‍ 23നും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രസ്തുത ദിനങ്ങളില്‍ മദ്യമോ സമാനമായ ഒന്നും തന്നെയോ ഭക്ഷ്യശാലകളിലോ, കടകളിലോ സ്ഥാപനങ്ങളിലൊ വില്‍ക്കാനും വിതരണം ചെയ്യാനും പാടില്ല എന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍, എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിന്‍ എന്നിവര്‍ തമ്മിലാണ് പാലക്കാട് പോരാട്ടം നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ചട്ടം ലഘിച്ച് പത്രങ്ങളില്‍ പരസ്യം നല്‍കിയ പാലക്കാട്ടെ സിപിഎമ്മിന്റെയും ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെയും നടപടിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Also Read: Kerala By-Election 2024 : പാലക്കാട് വഴി വയനാട്ടിലേക്ക്! വിധിയെഴുതാൻ ജനങ്ങൾ

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മരക്കാര്‍ മാരായമംഗലമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും നാട്ടില്‍ മതവിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുന്ന നടപടിയാണെന്നും വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

സന്ദീപ് വാര്യരുടെ മുസ്ലിം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉള്‍പ്പെടുത്തികൊണ്ട് എല്‍ഡിഎഫ് നല്‍കിയ പത്ര പരസ്യമാണ് വിവാദമായിരിക്കുന്നത്. സിറാജ്, സുപ്രഭാതം എന്നീ സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളിലാണ് പരസ്യം വന്നത്. ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ എന്ന തലക്കെട്ടിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. സന്ദീപ് വാര്യരുടെ ഫോട്ടോയും ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ തന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യാജമാണെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടുകൊണ്ട് സിപിഎം നല്‍കിയ പരസ്യത്തിന് പിന്നില്‍ വര്‍ഗീയ വിഭജനമാണെന്നും തന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സിപിഎം കൃത്രിമമായി നിര്‍മിച്ചതാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പരസ്യം നല്‍കാന്‍ ഈ രണ്ട് പത്രങ്ങള്‍ മാത്രം തിരഞ്ഞെടുത്തത് അതിന്റെ ഭാഗമാണ്. ബിജെപിയെ പോലെ സിപിഎമ്മും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഈ വിഷയത്തില്‍ പാര്‍ട്ടിയുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ