5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Motivation speaker Anil Balachandran: കൊടുത്തത് 4 ലക്ഷം കിട്ടിയത് തെറി അഭിഷേകം; മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചു

അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ച ചടങ്ങിൽ ഗായിക സിത്താരയുടെയടക്കം സംഗീതനിശയും ഒരുക്കിയിരുന്നു.

Motivation speaker Anil Balachandran: കൊടുത്തത് 4 ലക്ഷം കിട്ടിയത് തെറി അഭിഷേകം; മോട്ടിവേറ്റർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചു
Business Motivation speaker Anil Balachandran
neethu-vijayan
Neethu Vijayan | Published: 25 May 2024 13:06 PM

കോഴിക്കോട്: മോട്ടിവേഷണൽ സ്പീച്ചിനിടെ വേദിയിൽ തെറിവാക്കുകൾ ഉപയോ​ഗിച്ചതിന് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രന്റെ പരിപാടി നിർത്തിവെച്ചു. കോഴിക്കോട് വച്ച് നടന്ന സിഎസ്‌ഡബ്ള്യു‌എയുടെ ബിസിനസ് മീറ്റിനിടെയായിരുന്നു സംഭവം.

ബിസിനസ് മോട്ടിവേഷണൽ സ്പീക്കറാണ് അനിൽ ബാലചന്ദ്രൻ. ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങിയതിന് പിന്നാലെയാണ് കാണികൾ ഇയാളെ കൂകി വിളിച്ച് പറഞ്ഞുവിട്ടത്.

നാല് ലക്ഷം രൂപയും ജിഎസ്‌ടിയും അടക്കമാണ് ഇയാൾ പ്രതിഫലമായി വാങ്ങിയതെന്നും സംഘാടകർ പറഞ്ഞു. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിച്ച ചടങ്ങിൽ ഗായിക സിത്താരയുടെയടക്കം സംഗീതനിശയും ഒരുക്കിയിരുന്നു.

ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് അനിൽ ബാലചന്ദ്രൻ എത്തിയത് ഒരു മണിക്കൂർ വൈകിയാണ്. വേദിയിൽ കയറിയ ഇയാൾ ബിസിനസുകാരെ അസഭ്യം പറയാൻ തുടങ്ങി. മാസങ്ങൾക്ക് മുമ്പ് തന്നെ പരിപാടിയുടെ പ്രതിഫലം താൻ വാങ്ങിയിരുന്നു, അതുകൊണ്ടുതന്നെ താൻ പറഞ്ഞത് സംഘാടകർക്ക് കേൾക്കേണ്ട ഗതികേടുണ്ടായെന്നുമായിരുന്നു ഇയാളുടെ ആമുഖപ്രസംഗത്തിൽ പറഞ്ഞത്.

എന്തിനാണ് ബിസിനസുകാരെ തെറിവിളിക്കുന്നത് എന്ന് കാണികളിലൊരാൾ ചോദിച്ചതിന് പിന്നാലെ മറ്റുള്ളവരും പ്രതിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു.

ആദ്യമൊക്കെ പ്രതിരോധിച്ച് നിൽക്കാൻ അനിൽ ബാലചന്ദ്രൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പരിപാടി അവസാനിച്ചതായി സംഘാടകർ അറിയിക്കുകയായിരുന്നു.

അനിലിന് അനുവദിച്ച സമയം നാല് മണിവരെയായിരുന്നുവെന്നും എന്നാൽ ഇയാൾ കൂടുതൽ സമയം എടുത്തതിനാൽ മറ്റുപരിപാടികളും താമസിച്ചതായി സംഘാടകർ അറിയിച്ചു.

പണം കൃത്യമായി നൽകിയിട്ടും കോഴിക്കോട് ഹോട്ടലിൽ എത്തിയതിന് ശേഷം പരിപാടിക്ക് വരാൻ കഴിയില്ലെന്ന് അനിൽ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. അസഭ്യവാക്കുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും ഇയാൾ വകവച്ചില്ലെന്നും സംഘാടകർ പറയുന്നു. ഒടുവിൽ കാണികളുടെ രോഷത്തിൽ നിന്ന് വളരെ പണിപ്പെട്ടാണ് അനിൽ ബാലചന്ദ്രനെ പുറത്തെത്തിച്ചത്.