Bus Driver Drug Use: കഞ്ചാവ് വലിച്ചാലേ ‘ഫൈജാസ്’ ബസ് ഓടിക്കൂ; പകുതി വലിച്ച കഞ്ചാവ് ബീഡി പോലീസ് പൊക്കി
Bus Driver Got Arrested for Drug Use in Kozhikode: പെരുമണ്ണ - കോഴിക്കോട് റൂട്ടിൽ ഓടുന്ന റോഡ് കിംഗ് എന്ന ബസിലെ ഡ്രൈവർ ആണ് ഫൈജാസ്. സ്ഥിരമായി കഞ്ചാവ് വലിച്ചാണ് ഇയാൾ ബസ് ഓടിക്കുന്നതെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.

കോഴിക്കോട്: കഞ്ചാവ് വലിച്ച ശേഷം മാത്രം ബസ് ഓടിക്കുന്ന ഡ്രൈവർ അറസ്റ്റിൽ. പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസിനെ ആണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം പെരുമണ്ണ ബസ് സ്റ്റാൻഡിങ് സമീപത്ത് വെച്ചായിരുന്നു സംഭവം. പന്തീരാങ്കാവ് പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
എസ്ഐ സുബാഷ് ചന്ദ്രൻ, സിപിഒ നിഷാന്ത്, ഹോം ഗാർഡ് അനീഷ് എന്നിവർ നടത്തിയ പരിശോധനയിൽ ഫൈജാസിന്റെ പക്കൽ നിന്ന് പകുതി വലിച്ച കഞ്ചാവ് ബീഡി കണ്ടെത്തുകയായിരുന്നു. അസ്വാഭാവികമായി പെരുമാറിയ പ്രതിയെ പോലീസ് ചെയ്തപ്പോൾ കഞ്ചാവ് വലിച്ചതായി സമ്മതിക്കുകയായിരുന്നു. ഫൈജാസ് സ്ഥിരമായി കഞ്ചാവ് വലിച്ച ശേഷം മാത്രം ബസ് ഓടിക്കുന്ന ആളാണെന്നാണ് വിവരം.
പെരുമണ്ണ – കോഴിക്കോട് റൂട്ടിൽ ഓടുന്ന റോഡ് കിംഗ് എന്ന ബസിലെ ഡ്രൈവർ ആണ് ഇയാൾ. സ്ഥിരമായി കഞ്ചാവ് വലിച്ചാണ് ഇയാൾ ബസ് ഓടിക്കുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. പോലീസ് സ്ഥലത്തെത്തുന്ന സമയത്തും ഇയാൾ കഞ്ചാവ് ലഹരിയിൽ ആയിരുന്നു. തുടർന്ന് ഫൈജാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, ബസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഫൈജാസിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകുമെന്ന് പന്തീരാങ്കാവ് പോലീസ് വ്യക്തമാക്കി.
നിലവിൽ ഫൈജാസിന്റെ പേരിൽ അടിപിടിക്കേസും നിലനിൽക്കുന്നുണ്ട്. ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നത് മൂലം അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന ശക്തമാക്കുമെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.