AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Crime News : കുടുംബകലഹം; ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനിയന്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി

Chengannur Crime News: ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. രാവിലെ പ്രസന്നന്‍ മരിച്ചുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ പൊലീസിനെ അറിയിച്ചു

Crime News : കുടുംബകലഹം; ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനിയന്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Published: 23 Feb 2025 17:21 PM

ചെങ്ങന്നൂര്‍ : ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനിയന്‍ കഴുത്തില്‍ കയറിട്ട് കുരുക്കി കൊലപ്പെടുത്തി. ചെങ്ങന്നൂര്‍ തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് കൊല്ലപ്പെട്ടത്‌. അനിയന്‍ പ്രസാദി(45)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. രാവിലെ പ്രസന്നന്‍ മരിച്ചുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ പൊലീസിനെ അറിയിച്ചു.

പ്രസന്നനും പ്രസാദും ഒരുമിച്ച് മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രസന്നന്‍ അവിവാഹിതനാണ്. പ്രസാദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

അതേസമയം, തിരുവനന്തപുരത്ത് കോളേജ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു. രാജധാനി കോളേജിലെ ബിടെക് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയും, മിസോറാം സ്വദേശിയുമായ വാലന്റൈനാണ് മരിച്ചത്. മിസോറാം സ്വദേശി ടി. ലാസങ് സ്വാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌ ലാസങ് സ്വാല.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നഗരൂര്‍ രാജധാനി കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും പുറത്ത് വീടെടുത്താണ് താമസിച്ചിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. തുടര്‍ന്ന് കലഹമുണ്ടാവുകയും, ഇത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. വയറിനും കഴുത്തിനും മാരകമായി കുത്തേറ്റതാണ് മരണകാരണം.

Read Also : ഭാര്യയെ ആക്രമിക്കുന്നത് തടഞ്ഞു; അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ

മകന്‍ അമ്മയെ കൊലപ്പെടുത്തി

പാലക്കാട് അട്ടപ്പാടിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി(55)യെ മകന്‍ രഘു (38) ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു. രഘുവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. രഘുവിനെ കാണാത്തിനാല്‍ രേശി വീടിന് പുറത്തിറങ്ങി നോക്കിയപ്പോള്‍ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു.