‘ബോംബ് നിര്‍മിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി; പാനൂര്‍ സ്‌ഫോടന കേസ് എന്‍ഐഎയ്ക്ക് വിടണം’

തെരഞ്ഞെടുപ്പില്‍ കലാപം ഉണ്ടാക്കാന്‍ ആഗ്രഹിച്ച് ചെയ്തത് ആവാനാണ് സാധ്യത. ബോംബ് രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ബോംബ് നിര്‍മിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി; പാനൂര്‍ സ്‌ഫോടന കേസ് എന്‍ഐഎയ്ക്ക് വിടണം
Updated On: 

14 Apr 2024 09:24 AM

മലപ്പുറം: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പൊലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി പി എം ബോംബ് നിര്‍മ്മിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് നിര്‍മിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. തെരഞ്ഞെടുപ്പില്‍ കലാപം ഉണ്ടാക്കാന്‍ ആഗ്രഹിച്ച് ചെയ്തത് ആവാനാണ് സാധ്യത. ബോംബ് രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് യുഎപിഎ നിയമത്തിനകത്ത് വരുന്നതാണെന്നും അന്വേഷണം എന്‍ഐഎയ്ക്കു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി അന്തര്‍ധാരയുണ്ട്. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. തൃശൂരില്‍ ആ അന്തര്‍ധാരയാണ് കാണുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ നടത്തുന്ന വിമര്‍ശനം മോദിയെ സന്തോഷിപ്പിക്കാനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതേസമയം, പാനൂര്‍ ബോംബ് നിര്‍മാണ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഎമ്മിന് വേണ്ടി ആയുധം ഉണ്ടാക്കാന്‍ ഡിവൈഎഫ്‌ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. ഒരാളും പാര്‍ട്ടി അറിവോടെ അതിന് മുതിരേണ്ട. പാര്‍ട്ടി അതുപയോഗിക്കുന്നുമില്ല. ബോംബ് നിര്‍മാണ കേസില്‍ സന്നദ്ധ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് പൊലീസും ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോയെന്ന് ഡിവൈഎഫ്‌ഐയും പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Stories
തടി കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഹിറ്റ്മാനെ തോല്പിക്കാനാവില്ല; രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാൻ രോഹിത്
ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്‌സുകള്‍
മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം